കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ തല്ലിച്ചതച്ചു; തുടയില്‍ തല്ലി, തല ജീപ്പിലിടിപ്പിച്ചു

  • By Ashif
Google Oneindia Malayalam News

അലഹാബാദ്: ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം. പെണ്‍കുട്ടികളെ തുടക്ക് തല്ലിയും മുടി പിടിച്ച് വാഹനത്തിലിടിപ്പിച്ചും പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് തന്നെ പരസ്യമായി വിദ്യാര്‍ഥിനികളെ അടിക്കുന്ന രംഗങ്ങള്‍ പുറത്തായത്. ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം ഉയരുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....

വിദ്യാര്‍ഥിനികളുടെ കരിങ്കൊടി

വിദ്യാര്‍ഥിനികളുടെ കരിങ്കൊടി

അലഹാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനകള്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ സമാജ് വാദി ചത്ര സഭയുടെ പ്രവര്‍ത്തകരാണ് വിദ്യാര്‍ഥിനികള്‍. അലഹാബാദില്‍ അമിത് ഷാ സന്ദര്‍ശനത്തിന് വന്നപ്പോഴാണ് രണ്ട് വിദ്യാര്‍ഥിനികളും ഒരു വിദ്യാര്‍ഥിയും ചേര്‍ന്ന് കരിങ്കൊടി കാട്ടിയത്.

പ്രതിഷേധ കാരണം

പ്രതിഷേധ കാരണം

അമിത് ഷായുടെ വാഹന വ്യൂഹം കടന്നു വരുമ്പോള്‍ വിദ്യാര്‍ഥിനികള്‍ റോഡിലിങ്ങി പ്രതിഷേധിക്കുകയായിരുന്നു. സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ സംസ്ഥാന ഭരണകൂടത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

പോലീസുകാര്‍ ചാടിയിറങ്ങി

പോലീസുകാര്‍ ചാടിയിറങ്ങി

കരിങ്കൊടി കാണിക്കാന്‍ തുടങ്ങിയ വേളയില്‍ തന്നെ ആദ്യമെത്തിയ വാഹനത്തില്‍ നിന്ന് പോലീസുകാര്‍ ചാടിയിറങ്ങി. ഇവര്‍ പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഒരു പെണ്‍കുട്ടിയെ ബലമായി പോലീസ് ജീപ്പില്‍ കയറ്റി.

ക്രൂരമായി മര്‍ദ്ദനം

ക്രൂരമായി മര്‍ദ്ദനം

മറ്റൊരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തുടയ്ക്ക് ലാത്തി കൊണ്ടടിച്ചു. പിന്നീട് മുടി പിടിച്ച് പോലീസ് ജീപ്പിലിടിച്ചു. ശേഷം ജീപ്പിനകത്തേക്ക് തള്ളുകയായിരുന്നു. ഒന്നിലധികം പോലീസുകാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.

തല്ലരുതെന്ന് ഓഫീസര്‍

തല്ലരുതെന്ന് ഓഫീസര്‍

ഈ വേളയില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഓടിവരുന്നതും തല്ലരുതെന്ന് പറയുന്നതും പ്രചരിക്കുന്ന ചില വീഡിയോകളില്‍ കാണുന്നുണ്ട്. അലഹാബാദ് സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്ന നേഹ യാദവ്, പിജിക്ക് പഠിക്കുന്ന രമ യാദവ്, കിഷണ്‍ മൗര്യ എന്നിവരാണ് കരിങ്കൊടി കാട്ടിയത്.

കോടതിയില്‍ ഹാജരാക്കി

കോടതിയില്‍ ഹാജരാക്കി

മൂവരെയും കോടതിയില്‍ ഹാജരാക്കി. സമാജ് വാദി ചത്ര സഭയുടെ സജീവ പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികള്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചതാണ് വിദ്യാര്‍ഥിനികള്‍ പ്രതിഷേധിക്കാനുണ്ടായ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കരിങ്കൊടി പ്രതിഷേധത്തിന് നിരോധനം

കരിങ്കൊടി പ്രതിഷേധത്തിന് നിരോധനം

ഉത്തര്‍ പ്രദേശില്‍ നേതാക്കള്‍ക്കെതിരെ കരിങ്കൊടി കാട്ടുന്ന പ്രതിഷേധത്തിന് നിരോധനമുണ്ട്. കറുത്ത കൊടി, തുവാല, വസ്ത്രം എന്നിവയൊന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ചടങ്ങില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിക്കെതിരെ സമാന സംഭവങ്ങള്‍ തുടര്‍ക്കഥയായപ്പോഴാണ് കരിങ്കൊടി പ്രതിഷേധം നിരോധിച്ചത്.

English summary
On Video, UP Cops Pull Student's Hair For Blocking Amit Shah's Convoy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X