കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കാണാന്‍ പോകവെ യശോദ ബെന്നുമായി മമതയുടെ കൂടിക്കാഴ്ച്ച; മോദിയുടെ ഭാര്യക്ക് സമ്മാനം ബംഗാള്‍ സാരി

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നുമായി അപ്രതീക്ഷിത കൂടിക്കാഴ്ച്ച നടത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ദില്ലിയിലേക്ക് പുറപ്പെടാന്‍ കൊല്‍ക്കത്ത എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോഴായിരുന്നു മമത ബാനര്‍ജി യശോദ ബെന്നിനെ കണ്ടുമുട്ടിയത്. ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം അഹമ്മദാബാദിലേക്ക് മടങ്ങാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയതായിരുന്നു യശോദ ബെന്‍.

കേരളത്തിലാദ്യമായി അണ്ണാ ഡിഎംകെയ്ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം; വീഴ്ത്തിയത് ഇടത് ഭരണംകേരളത്തിലാദ്യമായി അണ്ണാ ഡിഎംകെയ്ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം; വീഴ്ത്തിയത് ഇടത് ഭരണം

ഇരുവരും തമ്മില്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ ഇന്ദ്രോജിത് ട്വിറ്ററിലുടെ പങ്കുവെച്ചതോടെയാണ് കൂടിക്കാഴ്ച്ചയുടെ വിവരം പുറംലോകം അറിഞ്ഞത്. ഇരുവരും തമ്മില്‍ ഏറെ നേരം സംസാരിച്ചതായും യശോദ ബെന്നിന് മമത പരമ്പരഗാത ബംഗാളി സാരി സമ്മാനിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ashodha

മോദിയെ കാണാന്‍ പോകുന്നതിനിടെ അദ്ദേഹത്തിന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇരുവരും വളരെ സന്തോഷത്തിലായിരുന്നു. പരസ്പരം ആശംസകള്‍ കൈമാറുകയും ഏറെ നേരം സംസാരിച്ചെന്നും മമതയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. തിങ്കളാഴ്ച്ച ബംഗാളിലെ ബര്‍ധമാന്‍ ജില്ലയിലെ അസാനോളിലെ കല്യാണാശ്വേരി ക്ഷേത്രത്തില്‍ പൂജ നടത്തിയതിന് ശേഷമായിരുന്നു യശോദ ബെന്‍ ജാര്‍ഘണ്ഡിലേക്ക് യാത്ര തിരിച്ചത്.

ദുരഭിമാന ആക്രമണം കേരളത്തിലും; വയോധികന്റെ കാൽ വെട്ടിമാറ്റി, സംഭവം ഇടുക്കിയിൽ!ദുരഭിമാന ആക്രമണം കേരളത്തിലും; വയോധികന്റെ കാൽ വെട്ടിമാറ്റി, സംഭവം ഇടുക്കിയിൽ!

 കശ്മീരില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഴുവന്‍ നേതാക്കളെയും പുറത്തുവിടണം: രാഹുല്‍ ഗാന്ധി കശ്മീരില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഴുവന്‍ നേതാക്കളെയും പുറത്തുവിടണം: രാഹുല്‍ ഗാന്ധി

English summary
on way to meet modi mamata runs into his wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X