വനിതാ ദിനത്തില്‍ മോദി വനിതകള്‍ക്കൊപ്പം
ദില്ലി: രാജ്യത്തിത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ദിനം പ്രതി കൂടിക്കൂടി വരുന്നു. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന്, മാര്‍ച്ച് എട്ടിന് രാജ്യത്ത് സ്ത്രീകളുടെ സംരക്ഷണത്തെയും ശാക്തീകരണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലാ മേഘലകളിലും സജീവമായിരിക്കും. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയും ഇന്നത്തെ ദിവസം വനിതകള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്.
രാജ്യാന്തര വനിതാ ദിനമായി ഇന്ന് മോദിയുടെ ചായയും ചര്‍ച്ചയും തിരഞ്ഞെടുപ്പ് പ്രാചരണ പരിപാടികളുമെല്ലാം വനിതകള്‍ക്കൊപ്പമായിരിക്കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരിക്കും ചര്‍ച്ചകള്‍.

ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് വച്ച് വൈകിട്ട് നാലു മണി മുതല്‍ നടക്കുന്ന ചര്‍ച്ചയില്‍ എഴുപത് പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നായുള്ള വനിതകള്‍ പങ്കെടുക്കുമെന്ന് ബി ജെ പി നേതാവ് ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. ഇന്റര്‍നെറ്റ് മുഖേയായിരിക്കും മോദി വനിതകളുമായി സംവദിക്കുക.
അതേസമയം ദില്ലിയില്‍ പതിനഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങളെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് വഞ്ചിച്ചെന്ന് ഹര്‍ഷ വര്‍ധന്‍ ആരോപിച്ചു. ഭക്ഷ്യസുരക്ഷയുടെ പേരില്‍ ഓരോ കുടുംബത്തിനും പ്രതിമാസം 600 രൂപ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ദില്ലയിലെ ജനങ്ങള്‍ക്ക് ഒരു രൂപ പോലും കിട്ടിയിട്ടില്ലെന്ന് ഹര്‍ദ വര്‍ധന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications