• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പോയസ് ഗാര്‍ഡന്‍ ഇപ്പോള്‍ ഒരു പ്രേതാലയം... ആരും ഭയക്കുന്ന 'ഹോണ്ടഡ് ഹൗസ്'... ഞെട്ടിക്കുന്ന വിവരങ്ങൾ

  • By രശ്മി നരേന്ദ്രൻ

ചെന്നൈ: ജയലളിത ജീവിച്ചിരിക്കെ ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വേദനിലയം ഒരിക്കലും നിശബ്ദമായിട്ടില്ല. തമിഴകത്തിന്റെ അധികാരകേന്ദ്രമായ ആ ബംഗ്ലാവ് ചെന്നൈ നഗരത്തില്‍ തലയുയര്‍ത്തി നിന്നു.

ജയസൂര്യയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ വാട്‌സ് ആപ്പില്‍; കൂടെ പ്രമുഖ നടിയും

പീഡനവീരൻ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല...! സ്വാമിയുമല്ല..!! അത് മൂന്നാമതൊരാള്‍...!!!

ജയലളിതയുടെ മരണശേഷം തോഴി ശശികലയും കൂട്ടാളികളും ആയിരുന്നു വേദനിലയത്തിലെ താമസക്കാര്‍. പക്ഷേ അതും അധികം നീണ്ടില്ല. ശശികലയും ഇളവരശിയും ജയിയിലാക്കപ്പെട്ടതോടെ വേദനിലയം ശരിക്കും ഒരു പ്രേതാലയം പോലെ ആയി മാറി.

താരപുത്രന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല, ആദ്യ ചിത്രത്തിന് പ്രണവ് വാങ്ങുന്ന പ്രതിഫലം!!!

ഇപ്പോള്‍ അവിടെ ആളും അനക്കവും ഇല്ല. ഒരുരാത്രിപോലും അവിടെ ചെലവഴിക്കാന്‍ ആരും ഭയക്കുന്നു. എന്താണ് കാരണം?

പോയസ് ഗാര്‍ഡനിലെ വേദനിലയം

ജയലളിതയുടെ വസതിയായിരുന്നു പോയസ് ഗാര്‍ഡനിലെ വേദനിലയം. 1967 ല്‍ ആയിരുന്നു ജയലളിത പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന കൂറ്റന്‍ ബംഗ്ലാവ് സ്വന്തമാക്കുന്നത്.

വെറും ഒന്നേകാല്‍ ലക്ഷം

അന്ന് വേദനലിയം സ്വന്തമാക്കുമ്പോള്‍ അതിന്റെ വില 1.34 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍ ഇന്നത് നൂറ് കോടിയോളം വിലമതിക്കും എന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തിന്റെ ഭരണകേന്ദ്രം

ജയലളിത അധികാരക്കസേരയില്‍ എത്തിയപ്പോഴെല്ലാം തന്നെ പോയസ് ഗാര്‍ഡന്‍ ആയിരുന്നു അധികാര കേന്ദ്രം. മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും എല്ലാം അവിടെ ജയലളിതയ്ക്ക് വേണ്ടി കാത്തുകെട്ടിയിരുന്നു.

ശശികലയുടെ താവളം

പോയസ് ഗാര്‍ഡനില്‍ ജയലളിതയ്‌ക്കൊപ്പം എന്നും ശശികലയും ഉണ്ടായിരുന്നു. ശശികലയുടെ കുടുംബവും മന്നാര്‍കുടി മാഫിയയും പോയസ് ഗാര്‍ഡനില്‍ ഇരുന്നാണ് കരുക്കള്‍ നീക്കിയിരുന്നത്.

ജയലളിത മരിച്ചപ്പോള്‍

ജയലളിത മരിച്ചപ്പോള്‍ പോയസ് ഗാര്‍ഡന്‍ വീണ്ടും വിവാദ വസതിയായി മാറി. ജയയുടെ മരണശേഷം ശശികല തന്നെ വേദനിലയം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോള്‍ പ്രേതഭവനം പോലെ

എന്നാല്‍ ഇപ്പോള്‍ വേദനിലയം ഒരു പ്രേതഭവനം പോലെ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ശശികലയും ഇളവരശിയും ജയിലില്‍ ആയതിന് ശേഷം ആണ് ഈ അവസ്ഥ.

അടച്ച വാതിലുകള്‍... ചെറിയ വെളിച്ചം

ടൈംസ് ഓഫ് ഇന്ത്യയാണ് വേദനലിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടച്ചിട്ട വാതിലുകളും, പോര്‍ട്ടിക്കോവിലെ മുനിഞ്ഞുകത്തുന്ന ബള്‍ബുകളും ഒക്കെയായി ഒരു പ്രേതഭവനത്തിന്റെ ഭാവമാണ് വേദനിലയത്തിന് എന്ന് അവര്‍ പറയുന്നു.

ജയലളിതയുടെ ചിത്രം

വേദനിലയത്തിന്റെ പോര്‍ട്ടിക്കോവില്‍ ഇപ്പോഴും ജയലളിതയുടെ ചിത്രമുണ്ട്. അതിന് മുന്നില്‍ ഒരു കാവല്‍ക്കാരന്‍. ടൈംസ് ലേഖകന്‍ കണ്ട കാഴ്ചകള്‍ ഇതൊക്കെയായിരുന്നു.

 ഭയാനകമായ സ്ഥലം

കുറച്ചധികം സമയം ചെലവഴിക്കാന്‍ ആരും ഭയക്കുന്ന സ്ഥലമാണ് വേദനിലയം എന്നാണത്രെ കാവല്‍ക്കാര്‍ പറഞ്ഞത്. അത് തന്നെ ആയിരുന്നു അവിടത്തെ അന്തരീക്ഷവും.

കാവല്‍ക്കാര്‍ പോലും

രാത്രിയായാല്‍ പിന്നെ കാവല്‍ക്കാര്‍ പോലും പുറത്തിറങ്ങില്ല. വീടികനത്തേക്ക് പ്രവേശിക്കുക പോലും ഇല്ല. അവരും എന്തോ ഭയക്കുന്നു എന്നതാണ് സത്യം.

കടുത്ത സുരക്ഷയാണ്...

കടുത്ത സുരക്ഷയാണ് ഇപ്പോഴും പോയസ് ഗാര്‍ഡനിലെ വേദനിലയത്തിന് ഉള്ളത്. എന്നാല്‍ ഭൂരിഭാഗവും സ്വകാര്യം ഏജന്‍സിയിലെ ജീവനക്കാര്‍ ആണ്. പഴയ ആളുകള്‍ ആരും തന്നെ ഇപ്പോള്‍ വേദനിലയത്തിലേക്ക് തിരിഞ്ഞുപോലും നോക്കാറില്ല.

ജയലളിതയുടെ പ്രേതം...

പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ജയലളിതയുടെ പ്രേതത്തെ കണ്ടു എന്നുപോലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ പലരും ജോലി അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാം അവിടെ വച്ച്

ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളുടെ ആരംഭം പോയസ് ഗാര്‍ഡനില്‍ നിന്നായിരുന്നു എന്നും ആരോപണമുണ്ട്. ജയലളിതയെ അവിടെ വച്ച് തള്ളി വീഴ്ത്തിയിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.

അവിടെ താമസിച്ചതുകൊണ്ടോ

ജയയുടെ മരണശേഷവും ശശികല വേദനിലയത്തില്‍ തന്നെ ആയിരുന്നു താമസിച്ചിരുന്നു. എന്നാല്‍ അത് അധികനാള്‍ നീണ്ടില്ല. ജയിലില്‍ അടയ്ക്കപ്പെട്ടു. അതിന് കാരണം വേദനിലയം ആയിരുന്നു എന്നാണ് ചിലര്‍ പറയുന്നത്.

സ്മാരകമാക്കാന്‍

എന്തായാലും പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിതയുടെ സ്മാരകമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.

English summary
Tightly shut doors, a dimly lit portico and deafening silence. These have turned J Jayalalithaa's opulent Poes Garden residence into one of the spookiest places in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more