കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകൾളും സെക്സ് കോളുകളും അശ്ലീല എസ്എംഎസുകളുടെയും ഇര!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ 36 ശതമാനം സ്ത്രീകളും ഓരോ ആഴ്ചയിലും ലൈംഗീക കോളുകളോ എസ്എംഎസുകളോ ലഭിക്കുന്നുണ്ടെന്ന് സർവ്വെ റിപ്പോർട്ട്. സ്ത്രീകൾക്കിടയിലെ ഫോൺ കോളുകൾ വഴിയുള്ള പീഡനങ്ങൾ എന്ന പേരിൽ ("Understanding the Impact of Harassment and Spam Calls on Women") ട്രൂകോളർ ആപ്പാണ് സർവ്വെ നടത്തിയത്. 78 ശതമാനം സ്ത്രീകൾക്ക് ഹറാസ്മെന്റ് കോളുകൾ ലഭിക്കുന്നുണ്ടെന്നും. 82 ശതമാനം സ്ത്രാകൾക്ക് ലൈംഗീക ചുവയുള്ള വീഡിയോകളും ഫോട്ടോകളും ലഭിക്കുന്നുണ്ടെന്നും സർവ്വെയിൽ പറയുന്നു.

അമ്പത് ശതമാനത്തോളം കോളുകളും മെസ്സേജുകളും ലഭിക്കുന്നത് പരിചയമില്ലാത്ത വ്യക്തികളിൽ നിന്നാണെന്നും 11 ശതമാനവും സ്ത്രീ വേട്ടക്കാരാണെന്നും സർവ്വെയിൽ പറയുന്നു. 11 ശതമാനം കോളുകളും മെസേജുകളും മാത്രമാണ് പരിചമുള്ള വ്യക്തികളിൽനിന്ന് സ്ത്രീകൾക്ക് ലഭിക്കുന്നതെന്നും സർവ്വെയിൽ പറയുന്നു.

നടപടിയെടുത്തിട്ടുണ്ട്

നടപടിയെടുത്തിട്ടുണ്ട്

18 ശതമാനത്തിലധികം കോളുകളാണ് സ്ത്രീകൾക്ക് പരിടയമില്ലാത്ത പുരുഷന്മാരിൽ നിന്നും വരുന്നത്. കഴിഞ്ഞ വർഷം അത് 13 ശതമാനമായിരുന്നു. ഈ വർഷം അഞ്ച് ശതമാനം കൂടിയെന്നും സർവ്വെയിൽ പറയുന്നു. 62 ശതമാനം സ്ത്രീകളും ഇത്തരം അൺ വാണ്ടണ്ട് നമ്പറുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 65 ശതമാനം സ്ത്രീകൾ ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും സർവ്വെയിൽ പറയുന്നു.

പോലീസിൽ പരാതി നൽകിയത് 10 ശതമാനം പേർ

പോലീസിൽ പരാതി നൽകിയത് 10 ശതമാനം പേർ

എന്നാൽ വെറും പത്ത് ശസതമാനം സ്ത്രീകൾ ഇത്തരം നമ്പറുകൾക്കെതിരെ പരാതി കൊടുത്തതിട്ടുള്ളൂ. ഏഴ് ശതമാനം പേർ സോഷ്യൽ മീഡിയയിൽ നാണം കെടുത്തിയിട്ടുണ്ട്. 2017ൽ സ്പാം കോളുകളുടെ കാര്യത്തിൽ ഇന്ത്യയാണ് ലോകത്ത് നമ്പർ വൺ. അവറേജ് ട്രൂകോളർ യബസർമാർക്ക് ഏകദേശം 22.6 സതമാനം സ്പാം കോളുകൾ ലബിക്കുന്നുണ്ട്.

ദിവസേന വ്യാജ കോളുകൾ

ദിവസേന വ്യാജ കോളുകൾ


വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതോ കാശ് ആവശ്യപ്പെട്ടുകൊണ്ടോയുള്ള കോളുകൾ 72 ശതമാനം സ്ത്രീകളും ആഴ്ചയിൽ ഒരു ദിവസമെങ്കിലും പ്രതിരോധിക്കുന്നുണ്ടെന്ന് സർവ്വെ പറയുന്നു. നാല് ശതമാനം സ്ത്രീകൾക്കും ദിവസേന വ്യാജ കോളുകൾ ലഭിക്കുന്നുണ്ടെന്നും സർവ്വെയിൽ പറയുന്നു.

ഇന്ത്യയിലെ 15 സിറ്റികളിൽ

ഇന്ത്യയിലെ 15 സിറ്റികളിൽ

ഇന്ത്യിലെ 15 സിറ്റികലിൽ 15നും 35 നും ഇടയിലുള്ള 2004 സ്ത്രീകൾക്കിടയിലാമ് സർവ്വെ നടത്തിയത്. 2018 ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെയായിരുന്നു സർവ്വെ. അതേസമയം ഇന്ത്യയില്‍ പുരുഷന്മാരെക്കാള്‍ ശരാശരി സമയം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നടത്തുന്നത് സ്ത്രീകളാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

യൂട്യൂബ് വീഡിയോ കാണാൻ

യൂട്യൂബ് വീഡിയോ കാണാൻ

യൂട്യൂബ് വീഡിയോ കാണുവാനും, ഗെയിം കളിക്കാനുമാണ് കൂടുതല്‍ സമയം സ്ത്രീകള്‍ ചിലവാക്കുന്നത് എന്നാണ് മൊബൈല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. വിപണി നിരീക്ഷകരായ കാന്താര്‍ ഐഎംആര്‍ബിയുമായി ചേര്‍ന്നാണ് ഇവര്‍ പഠനം നടത്തിയത്.

കൂടുതലും സ്ത്രീകൾ

കൂടുതലും സ്ത്രീകൾ


സോഷ്യല്‍ മീഡിയയും വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളുമാണ് പഠന പ്രകാരം ഇന്ത്യക്കാര്‍ മൊബൈല്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ശരാശരി ഒരു വനിത പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടി സമയം സ്മാര്‍ട്ട്ഫോണില്‍ ചിലവഴിക്കുന്നു എന്ന് പഠനം പറയുന്നു.

English summary
One in every three or 36 per cent of women in India receive sexual and inappropriate calls or SMS' at least once a week, a survey has found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X