കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസുകാരിൽ ഒരാൾക്ക് കൊവിഡ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മുംബൈ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോസ്വാമി നൽകിയ ഹർജിയിൽ വാദം തുടരവേയായിരുന്നു സാൽവ ഇക്കാര്യം പറഞ്ഞത്. അതേസമയം അർണബ് കൊവിഡ് പരിശോധന നടത്തിയെന്നും ഫലം പോസറ്റീവാണെന്നും സാൽവേ പറഞ്ഞു.

ഗോസ്വാമിക്കെതിരായ കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് സാൽവേ കോടതിയിൽ ആവശ്യപ്പെട്ടു. മുംബൈ പോലീസിന്റെ നടപടകളിൽ സുതാര്യത പ്രതീക്ഷിക്കുന്നില്ല. ഗോസ്വാമിക്കെതിരായ പരാതികളിൽ ചാനലിന്റെ കാര്യങ്ങളെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. എതിർശബ്ദങ്ങളെ ഇല്ലാതാക്കനാണ് അവർ ശ്രമിക്കുന്നത്. പോലീസ് അർണബിനെ ഒരു പാഠം പഠിപ്പിക്കാമെന്ന ചിന്തയിലാണ്. അതിനാൽ കേസ് മുംബൈ പോലീസിൽ നിന്ന് മാറ്റണമെന്ന് സാൽവേ പറഞ്ഞു.

arnab-goswami-02-1

ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണ് അർണബിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതുപോലൊരു കേസിൽ 12 മണിക്കൂർ മാധ്യമപ്രവർത്തകനെ ചോദ്യം ചെയ്യുകയെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും സാൽവേ കോടതിയിൽ പറഞ്ഞു. അതേസമയം കേന്ദ്രസർക്കാരിന് വേണ്ടി ഹാദരായ അഡീഷ്ണൽ സോണിസിറ്റർ ജനറൽ തുഷാർ മേത്തയും ഗോസ്വാമിയെ അനുകൂലിച്ച് കോടതിയിൽ വാദിച്ചു. കേസ് ഒകരു സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും മേത്ത ആവശ്യപ്പെട്ടു.

Recommended Video

cmsvideo
അർണബിനെ പൊരിച്ചടുക്കി മുംബൈ പോലീസ് | Oneindia Malayalam

പാൽഘർ ആൾക്കൂട്ട കൊലയെ കുറിച്ചും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഏപ്രിൽ 28 ന് ഗോസ്വാമിയെ പോലീസ് ചോദ്യം ചെയ്തത്. 12 മണിക്കൂറോളം ഗോസ്വാമിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം അന്വേഷണ അധികാരികളെ അർണബ് ഭീഷണിപ്പെടുത്തുകയാണെന്നും മോശമായി പെരുമാറുകയാണെന്നും ആരോപിച്ച് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ മുഖേനയാണ് സർക്കാർ കോടതിയിൽ ഹർജി നൽകിയത്.എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്ത് ഗോസ്വാമിയെ ചോദ്യം ചെയ്ത ശേഷം തന്റെ പ്രൈം ടൈം ഷോയായ റിപ്പബ്ലിക് ഭാരതിലൂടെ മുംബൈ പോലീസിനെതിരെ അധിക്ഷേപം നടത്തുകയാണ് അർണബ് എന്നും ഹർജിയിൽ പറഞ്ഞിരുന്നു.

വീണ്ടും അമേഠിയിൽ; സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി!! സമാന തന്ത്രംവീണ്ടും അമേഠിയിൽ; സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി!! സമാന തന്ത്രം

കോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടുംകോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടും

കാസര്‍ഗോഡന്‍ വിജയം; കൊവിഡ് രോഗികളുടെ എണ്ണം 178 ൽ നിന്ന് പൂജ്യമായി!! രോഗമുക്തി നേടിയത് ഇങ്ങനെകാസര്‍ഗോഡന്‍ വിജയം; കൊവിഡ് രോഗികളുടെ എണ്ണം 178 ൽ നിന്ന് പൂജ്യമായി!! രോഗമുക്തി നേടിയത് ഇങ്ങനെ

English summary
supreme court hearing arnab goswami's plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X