വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പശുവിനെ കൊന്ന സംഭവം: ദില്ലിയില്‍ ഒരാള്‍ അറസ്റ്റില്‍, കുറ്റസമ്മതം നടത്തി
ദില്ലി: ഹോളി ദിനത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പശുവിനെ കൊന്ന ഇമ്രാനെ ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. പശുത്തൊഴിലാളിയായ ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗാസിയാബാദിലെ അസാര്ഫിയ മസ്ജിദിനടുത്ത് താമസിക്കുന്ന ഇമ്രാന് വടക്കുകിഴക്കന്‍ ദില്ലിയിലെ ഹര്‍ഷ് വിഹാറില്‍ വെച്ചാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഹോളി (മാര്‍ച്ച് 21) ദിനത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇമ്രാനും സംഘവും പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. അറോറയിലെ കൃഷിയിടങ്ങളില്‍ മാര്‍ച്ച് 21ന് രാവിലെ അറുത്ത പശുവിന്റെ കഷ്ണങ്ങളും മൃഗങ്ങളുടെ ഭ്രൂണങ്ങളും നിക്ഷേപിച്ചതായാണ് നാട്ടുകാര്‍ കാണുന്നത്. പശുവിനെ അറുത്തതോടെ നാട്ടുകാരുടെ ഇടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. കൃത്യസമയത്ത് പൊലീസ് ഇടപെട്ടതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. രണ്ടു സമുദായത്തിലെയും മുതിര്‍ന്ന ആളുകളുമായി പൊലീസ് സംസാരിച്ചു. ഇത് മോശമായ സാഹചര്യത്തെ നിയന്ത്രിക്കുന്നതില്‍ സഹായിച്ചു. ഡല്‍ഹി പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

അന്വേഷണത്തിനിടെ, പര്‍വേസ്, ലുക്മാന്, ഇന്സാല്ലാഹാം എന്നിവര്‍ അറസ്റ്റിലായി. മാര്‍ച്ച് 21ന് പുലര്‍ച്ചെ അറുത്ത പശുവിന്റെ മാംസങ്ങള്‍ പലയിടങ്ങളിലായി കൊണ്ടു ചെന്നിട്ടതായി ചോദ്യം ചെയ്യലില്‍ ഇമ്രാന്റെ സുഹൃത്തുക്കള്‍ മൊഴിനല്‍കി. അതേസമയം സുഹൃത്തുക്കള്‍ അറിസ്റ്റിലായതോടെ ഇമ്രാന് ഒളിവില്‍ പോയി. ഒളിത്താവളം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളില്‍ മാറി മാറി ഒളിച്ച് താമസിച്ചു.
തങ്ങള്‍ പരമ്പരാഗതമായ കന്നുകാലി കച്ചവടം ചെയ്യുന്നവരാണെന്ന് ചോദ്യം ചെയ്യലിനിടെ ഇമ്രാന് പറഞ്ഞു. ഹോളി ദിനത്തില്‍ പശുവിനെ കൊന്ന് മാംസം പലയിടങ്ങൡ കൊണ്ടു ചെന്നിട്ടതായും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതായും ഇമ്രാന് കുറ്റസമ്മതവും നടത്തി. 2016ലും പശുവിനെ ഉപദ്രവിച്ച സംഭവത്തില്‍ ഇമ്രാനെതിരെ കേസുണ്ട്. വിഷം കുത്തി വെച്ച് കാളയെ കൊല്ലാന്‍ ശ്രമിച്ചതിന് പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ആനിമല്‍ ആക്ട് പ്രകാരമായിരുന്നു കേസ്. അതേ വര്‍ഷം തന്നെ അദ്ദേഹം നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരം മറ്റൊരു കേസും ഇമ്രാനെതിരെയുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications