കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍:കലാപത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് സിനിമയിലെ രംഗങ്ങള്‍!!!

ചിത്രം ഭോജ്പുരി സിനിമയിലേത്...

  • By Anoopa
Google Oneindia Malayalam News

കല്‍ക്കത്ത: ബംഗാളില്‍ നടക്കുന്ന വര്‍ഗ്ഗീയ കലാപത്തിന്റേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭോജ്പുരി ചിത്രത്തിലെ രംഗങ്ങളാണ് വര്‍ഗ്ഗീയ കലാപത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ചത്. വ്യാജ ചിത്രങ്ങളും വീഡിയോകളും ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

സോഷ്യല്‍ മീഡിയയും തെറ്റുകള്‍ കണ്ടുപിടിക്കുന്ന ബെവ്‌സൈറ്റായ ഓള്‍ട്ട് ന്യൂസുമാണ് ചിത്രം 2014 ല്‍ പുറത്തിറങ്ങിയ ഭോജ്പുരി സിനിമയായ 'ഓറത് ഖിലോനാ നഹി'യിലെ രംഗമാണെന്ന് കണ്ടുപിടിച്ചത്. സര്‍ക്കാരിനെ ഉന്നം വെച്ചു കൊണ്ടു നടത്തിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ നേതാക്കളടക്കം ഷെയര്‍ ചെയിതിട്ടുമുണ്ട്. ബിജെപി ഹരിയാന യൂണിറ്റിലേ നേതാവ് വിജേത മാലിക് ആണ് ചിത്രം ഷെയര്‍ ചെയ്തവരിലൊരാള്‍.

xwest-bengal

17 കാരന്‍ മതസ്പര്‍ദ്ധക്ക് ഇടയാക്കുന്ന തരത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് പശ്ചമബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ ഹിന്ദു, മുസ്ലീം മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. സംസ്ഥാനത്തെ ബദുരിയ, ബാസിര്‍ഘട്ട്, ഹറോവ, സ്വരൂപ് നഗര്‍, ദേഗംഗ എന്നീ മേഖലകളിലാണ് സംഘര്‍ഷം നടക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയും പൊതുഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധക്കാര്‍ സംഘര്‍ഷം തുടരുകയായിരുന്നു.

English summary
One Arrested For Sharing Fake Image Of West Bengal Violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X