Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ ഐക്യദീപം തെളിയില്‍ പ്രഖ്യാപനം ടിവിയിലൂടെ കണ്ടത് 1 ബില്ല്യന്‍ ജനങ്ങള്‍

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യാപിക്കുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് കൊറോണയെ തുടര്‍ന്നുള്ള ആകെ മരണസംഖ്യ 199 ആയി ഉയര്‍ന്നിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവര്‍ 6412 ആണ്. ഇതില്‍ നിലവില്‍ ചികിത്സയിലുള്ളത് 5704 പേരാണ്. 504 പേര്‍ക്കാണ് ഇതുവരേയും രോഗം ഭേദമായത്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 1100 ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണയായിരുന്നു ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. പ്രധാനമന്ത്രിയെ രാജ്യം കേള്‍ക്കുന്നുണ്ടെന്നാണ് ബാര്‍ക്ക് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്വറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം പുറത്ത് വിട്ടത്.

modi

' നമ്മുടെ പ്രധാനമന്ത്രി സംസാരിക്കുന്നു രാജ്യം കേള്‍ക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ഏപ്രില്‍ 3 ന് ജനങ്ങളെ അഭിസംബോധന ചെയ്ത ദിവസം മിനിറ്റില്‍ ഒരു ബില്ല്യണ്‍ ആളുകളായിരുന്നു ഇത് കണ്ടു കൊണ്ടിരുന്നത്. അതേസമയം ഏപ്രില്‍ അഞ്ചിന് ഈ ഒന്‍പത് മിനിറ്റില്‍ ടിവി പ്രക്ഷകര്‍ 60 ശതമാനം കുറഞ്ഞു. രാജ്യം ഒറ്റകെട്ടായി നിന്ന് വിളക്കുകള്‍ തെളിയിക്കുകയായിരുന്നു.' ബാര്‍ക്ക് ഇന്ത്യ ട്വിറ്ററില്‍ പറയുന്നു.

രാജ്യത്ത് കൊറോണ സൃഷ്ടിച്ച ഇരുട്ട് ഇല്ലാതാക്കാന്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വെളിച്ചം അണച്ച് മറ്റു വെളിച്ചങ്ങള്‍ തെളിയിക്കാനായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. മെഴുകുതിരി, ടോര്‍ച്ച്, ഫ്‌ളോഷ് ലൈറ്റ് തുടങ്ങിയവ ഉപയോഗിച്ച് ഐക്യദീപം കൊളുത്താനായിരുന്നു ആഹ്വാനം. പിന്നാലെ രാജ്യത്താകമാനം നിരവധി പേര്‍ ഐക്യദീപം തെളിയിച്ചിരുന്നു.

ഒന്നിച്ചു ലൈറ്റുകള്‍ അണക്കുമ്പോള്‍ രാജ്യത്തെ വൈദ്യൂതി ശൃംഖല താറുമാറാകാുമോയെന്ന് ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഇതി വൈദ്യൂതി ഗ്രിഡിന്ററെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്ന് പിന്നീ്ട് ഊര്‍ജ്ജമന്ത്രി വ്യക്തമാക്കി.

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം അത് ടിവിയിലൂടെ തത്സമയം കണ്ടത് 19.7 കോടി ജനങ്ങളായിരുന്നു. ബാര്‍ക്ക് ഇന്ത്യ പുറത്ത് വിട്ട് കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ടിവിയിലൂടെ തത്സമയം വീക്ഷിച്ചത് പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ പ്രസംഗമായിരുന്നു. ബാര്‍ക്ക് ഇന്ത്യ പുറത്ത് വിട്ട വിവിരങ്ങള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ടിവിയിലൂടെ കണ്ടപരിപാടി മോദിയുടെ പ്രസംഗമാണെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു.

Recommended Video

cmsvideo
    കോറോണയുടെ കണ്ണും കാതും പൊട്ടിക്കുന്ന മോദിജി | Oneindia Malayalam

    രാജ്യത്ത് ജനതാ കര്‍ഫ്യൂ പ്രഖ്യാപനം 191 ചാനലുകളിലൂടെ 8.3 കോടി ജനങ്ങളായിരുന്നു കണ്ടത്. 2016 ലെ നോട്ട് നിരോധനം 5.7 കോടി ജനങ്ങള്‍ 114 ചാനലുകളിലൂടെ കാണുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+