കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം വാങ്ങാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് വേണം, ഒരു ദിവസം ഒറ്റ കുപ്പി മാത്രം!!

  • By Neethu
Google Oneindia Malayalam News

പട്‌ന: സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയ ബീഹാറില്‍ മദ്യനയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ബീഹാറിലെ മദ്യപന്മാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഒരാള്‍ക്ക് ഒരു കുപ്പി എന്നാണ് കണക്ക്.

മാത്രമല്ല ഇനി മദ്യം വാങ്ങണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ബിവറേജസില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ മദ്യം വാങ്ങുന്നവരുടെ പേരും വിവരങ്ങളും സൂക്ഷിക്കും. ഒരു ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ മദ്യം വാങ്ങുന്നത് തടയുന്നതിനാണ് പുതിയ രീതി.

മദ്യം വാങ്ങാന്‍ തിരിച്ചറിയല്‍ കാര്‍ഡ്

മദ്യം വാങ്ങാന്‍ തിരിച്ചറിയല്‍ കാര്‍ഡ്


ബീഹാറിലെ ബീവറേജസുകളില്‍ നിന്നും മദ്യം വാങ്ങുന്നതിന് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.

ഒരാള്‍ക്ക് ഒരു കുപ്പി

ഒരാള്‍ക്ക് ഒരു കുപ്പി


ഏപ്രില്‍ ഒന്ന് മുതല്‍ ഒരാള്‍ക്ക് ഒരു കുപ്പി എന്ന രീതിയിലാണ് പുതിയ നടപടി

ഒന്നില്‍ കൂടുതല്‍ കിട്ടില്ല

ഒന്നില്‍ കൂടുതല്‍ കിട്ടില്ല


ഒരാള്‍ക്ക് ഒരു കുപ്പിയില്‍ കൂടുതല്‍ മദ്യം ലഭിക്കില്ല. മദ്യം വാങ്ങാന്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കും. ഇത് പരിശോധിച്ചതിന് ശേഷം മാത്രമേ മദ്യം നല്‍കൂ.

മദ്യം മറിച്ച് വിറ്റാല്‍

മദ്യം മറിച്ച് വിറ്റാല്‍


സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് വെച്ച് വാങ്ങുന്ന മദ്യം മറിച്ച് വില്‍ക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്താല്‍ 7 വര്‍ഷമാണ് തടവ്.

സമ്പൂര്‍ണ മദ്യ നിരോധനം

സമ്പൂര്‍ണ മദ്യ നിരോധനം

വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി നാടന്‍ മദ്യ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കുകയാണ് ചെയ്യുന്നത്.
ഏപ്രില്‍ ഒന്നിന് മദ്യശാലകള്‍ പൂട്ടും

ഏപ്രില്‍ ഒന്നിന് മദ്യശാലകള്‍ പൂട്ടും


ഏപ്രില്‍ ഒന്നിന് ഗ്രാമപ്രദേശങ്ങളിലെ മദ്യ വില്‍പന ശാലകള്‍ പൂട്ടും. നഗരങ്ങളിലെ മദ്യശാലകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.

കര്‍ശന നിയന്ത്രണം

കര്‍ശന നിയന്ത്രണം


മദ്യ നിരോധനത്തിന്റെ മുന്നോടിയായി എക്‌സൈസ് വകുപ്പിന്റെ കീഴില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.

English summary
One bottle of alcohol a day for boozers in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X