ദന്തേവാഡയില്‍ സ്ഫോടനം; സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു, ആക്രമണത്തിനു പിന്നില്‍ നക്സലുകള്‍
ദന്തേവാഡയില്‍ നക്സല്‍ ആക്രമണം. ഒരു ജവാന് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് മരണം.
റായ്പൂര്‍ : ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ സ്ഫോടനം. ഒരു സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.
11.15 ഓടെയായിരുന്നു സംഭവം. നക്സല്‍ ബാധിത പ്രദേശമായ ദന്തേവാഡയില്‍ സിആര്‍പിഎഫ് സംഘം സുരക്ഷാ പരിശോധന നടത്തുകയായിരുന്നു. സംഘത്തിനു നേരെ നക്സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് നക്സലുകള്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചത്.

ദന്തേവാഡയ്ക്കും സുക്മയ്ക്കും ഇടയിലുള്ള നിര്‍മാണത്തിലിരിക്കുന്ന ആരണ്പൂര്-ജഗര്‍ഗുണ്ട റോഡിലാണ് സിആര്‍പിഎഫ് സംഘം പരിശോധന നടത്തിയത്. ഇതിനിടെയാണ് നക്സലുകള്‍ ആക്രമണം നടത്തിയത്.
ഹെഡ്കോണ്‍സ്റ്റബിള്‍ കമാല്‍ സിങാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ റായ്പൂരിലേക്ക് വ്യോമാര്‍ഗം കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരു ഹെഡ്കോണ്‍സ്റ്റബിളായ അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിആര്‍പിഎഫിന്റെ 231ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് രണ്ടുപേരും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications