Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിന് സ്നേഹം കശ്മീരിനോടാണ് കശ്മീരികളോടല്ല; താൻ കൊല്ലപ്പെട്ടേക്കാമെന്ന് ഒവൈസി

ഹൈദരാബാദ്: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സേയുടെ പിൻഗാമികൾ തന്നെയും കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് എഐഎംഐഎം നേതാന് അസദുദ്ദീൻ ഒവൈസി. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ ശബ്ദമുയർത്തുന്നതിന്റെ പേരിൽ ആക്രമിക്കപ്പെട്ടേക്കുമെന്നാണ് ഒവൈസി പറയുന്നത്.

'' അവർക്ക് കശ്മീരിനോടാണ് സ്നേഹം, കശ്മീരികളോടല്ല. അധികാരം മാത്രമാണ് ലക്ഷ്യം നീതിയും സേവനവും അല്ല. ബിജെപിയെ പിന്തുണയ്ക്കുന്നവർക്ക് ഇന്റർനെറ്റ് സേവനങ്ങളും , യാത്രകൾക്ക് ഹൈലികോപ്റ്ററും അനുവദിക്കുന്നു. 80 ലക്ഷത്തോളം ആളുകളെ ടെലഫോൺ സംഭാഷണം നടത്താൻ നിങ്ങൾ അനുവദിക്കുന്നില്ലേ? ഭരണഘടനയെ ഈ സർക്കാർ മറന്നു പോയെന്നും ഒവൈസി കുറ്റപ്പെടുത്തി.

owaisi

''ഒരു ദിവസം ഞാൻ വെടിയേറ്റ് മരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്, ഗോഡ്സേയുടെ പിന്തുടർച്ചക്കാർ അത് ചെയ്യും. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതു പോലെ അവർ എന്നെയും കൊലപ്പെടുത്തും. പാകിസ്താനുമായി എനിക്ക് യാതൊരു ബന്ധവുമില്ല'' വ്യാജ പ്രചാരണങ്ങൾ നടത്താൻ പാകിസ്താനെ ഒവൈസി സഹായുക്കുന്നണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുളള തീരുമാനം ഭരണഘടനയ്ക്ക് എതിരാണ്. അറസ്റ്റിലായിരിക്കുന്ന നേതാക്കളെ എത്രയും വേഗം വിട്ടയക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ ചരിത്രപരമായ മൂന്നാമത്തെ വിഢ്ഡിത്തമാണ് പ്രത്യേക പദവി എടുത്ത് കളഞ്ഞതെന്ന് ഒവൈസി നേരത്തെ ആരോപിച്ചിരുന്നു. കശ്മീരിനെ രണ്ടായി വിഭജിച്ചതിന് പിന്നിൽ ബിജെപിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഒവൈസി ആരോപണം ഉന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+