കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ വെടിയുതിർത്ത് നേപ്പാള്‍ അതിര്‍ത്തി പോലീസ്! ഒരു മരണം, 2 പേർക്ക് പരിക്ക്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ ഒരു മരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നേപ്പാള്‍ അതിര്‍ത്തി പോലീസ് ആണ് വെള്ളിയാഴ്ച വെടിവെപ്പ് നടത്തിയത്. ബീഹാറിലെ സിതാമര്‍ഹിയിലെ അതിര്‍ത്തി പ്രദേശത്താണ് വെടിവെപ്പ് നടന്നത്. ജനന്‍ നഗര്‍ സ്വദേശിയായ 25കാരന്‍ നാഗേശ്വര്‍ റാവു വെടിയേറ്റ് മരിച്ചു. ഇയാള്‍ കര്‍ഷകനാണ്. പരിക്ക് പറ്റിയ മറ്റ് രണ്ട് പേരും കര്‍ഷകരാണ്.

നേപ്പാളുമായി ഭൂപട തര്‍ക്കം നില നില്‍ക്കേയാണ് ഇന്ത്യക്കാര്‍ക്ക് നേരെ നേപ്പാള്‍ പോലീസ് വെടിയുതിര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയത് വിവാദമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് ഭൂപട വിവാദം വളര്‍ന്നിരിക്കുകയാണ്. പുതിയ ഭൂപടത്തിന് നേപ്പാൾ സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്.

Firing

ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളായ കാലാപാനി, ലിപുലേക്ക്, ലിംപിയാധുര എന്നീ ഭാഗങ്ങള്‍ ചേര്‍ത്താണ് നേപ്പാളിന്റെ പുതിയ ഭൂപടം. എന്നാലിത് ചരിത്ര വിരുദ്ധമാണ് എന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുന്നതിനിടെയാണ് നേപ്പാളിന്റെ ഭാഗത്ത് നിന്നുളള ആക്രമണം. 45കാരനാ ലാഗന്‍ യാദ് എന്നയാളെ നേപ്പാള്‍ അതിര്‍ത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തതായും ആരോപണം ഉണ്ട്. നപ്പാള്‍ പോലീസുമായി ചര്‍ച്ച നടത്തിയെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് വ്യക്തമാക്കുന്നു. രാവിലെ 8 മണിയോടെയാണ് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായത്. പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ജാന്‍കിനഗറിലെ ഒരു കുടുംബത്തിലെ മരുമകള്‍ നേപ്പാള്‍ സ്വദേശിനി ആയിരുന്നതിനാല്‍ വീട്ടുകാര്‍ നേപ്പാള്‍ അതിര്‍ത്തി കടന്ന് പോവുകയുണ്ടായി. മരുമകളെ തിരിച്ച് കൂട്ടിക്കൊണ്ട് വരുന്നതിനായിരുന്നു ഇത്. നേപ്പാള്‍ അതിര്‍ത്തി പോലീസിന്റെ കണ്ണില്‍പ്പെട്ട ഇവരോട് ജൂണ്‍ 14 വരെ കൊവിഡ് ലോക്ക്ഡൗണ്‍ ഉളളത് ചൂണ്ടിക്കാട്ടി തിരികെ പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തകര്‍ക്കത്തിനൊടുവിലാണ് പോലീസ് വെടിവെച്ചതും ഒരാള്‍ കൊല്ലപ്പെട്ടതും എന്നാണ് വിവരം. നേപ്പാള്‍ എപിഎഫ് 15 റൗണ്ട് വെടിയുതിര്‍ത്തു. വികേഷ് യാദവ്, ഉദയ് താക്കൂര്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇരുവരേയും സിതാമര്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

'ഒരു ഹായ് ഇവിടേം, മൃഗങ്ങളെ സെക്സ് ചെയ്യുന്ന വീഡിയോ വരെ അയക്കുന്ന സെക്ഷ്വല്‍ ദരിദ്രവാസികൾ'! കുറിപ്പ്'ഒരു ഹായ് ഇവിടേം, മൃഗങ്ങളെ സെക്സ് ചെയ്യുന്ന വീഡിയോ വരെ അയക്കുന്ന സെക്ഷ്വല്‍ ദരിദ്രവാസികൾ'! കുറിപ്പ്

'കോട്ടിട്ട പഴയ കെഎസ്യു നേതാവിന് കഴുതക്കാമം കരഞ്ഞ് തീർക്കാം', തുറന്നടിച്ച് മന്ത്രി കെടി ജലീൽ!'കോട്ടിട്ട പഴയ കെഎസ്യു നേതാവിന് കഴുതക്കാമം കരഞ്ഞ് തീർക്കാം', തുറന്നടിച്ച് മന്ത്രി കെടി ജലീൽ!

English summary
One dead in firing at India-Nepal Boarder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X