കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ തലസ്ഥാനത്തെ ലാല്‍ ചൗക്കിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.

Indian

തെരുവ് കച്ചവടക്കാരും പ്രദേശവാസികളുമുള്ള സ്ഥലത്താണ് ഗ്രനേഡ് പൊട്ടിയത്. ബൈക്കിലെത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശ്രീനഗറിലെ ലാല്‍ ചൗക്കിലുള്ള മൗലാനാ ആസാദ് റോഡിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്

കഴിഞ്ഞ 10 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഗ്രനേഡ് ആക്രമണമാണിത്. കഴിഞ്ഞാഴ്ച സോപോറിലെ ഇഖ്ബാല്‍ മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിരുന്നു. സോപോര്‍ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. യൂറോപ്യന്‍ എംപിമാര്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.

ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക അധികാരം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ശേഷം ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി. ഒക്ടോബര്‍ 31 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രാബല്യത്തില്‍ വന്നു. തൊട്ടുപിന്നാലെയാണ് ആക്രമണങ്ങള്‍ പതിവായിരിക്കുന്നത്.

English summary
One dead, Many injured in grenade attack in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X