• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷാരൂഖ് 'കൊലപാതകി', കിങ് ഖാന്‍ കാരണം ഒരാള്‍ മരിച്ചു, മരണം ശ്വാസംമുട്ടി!! വീഡിയോ

  • By Manu

വഡോദര: ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകരിലൊരാള്‍ തിക്കിലും തിരക്കിലും പെട്ട് ശ്വാസമുട്ടി മരിച്ചു. വഡോദര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഷാരൂഖ് നടത്തിയ ട്രെയിന്‍ യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 മരിച്ചത് രാഷ്ട്രീയ പ്രവര്‍ത്തകന്‍

പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹീദ് ഖാന്‍ പത്താനാണ് അപകടത്തില്‍ മരിച്ചത്. തിക്കും തിരക്കും നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പോലിസു കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഷാരൂഖെത്തിയത് ആഗസ്റ്റ് ക്രാന്തി രാജധാനിയില്‍

ആഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസിലാണ് ഷാരൂഖ് വഡോദരയിലെത്തിയത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പട്ട് ഷാരൂഖ് ട്രെയിനില്‍ മുംബൈയില്‍ നിന്നു ദില്ലിയിലേക്കു പോകവെ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് ആരാധകരുടെ ആവേശം അണപൊട്ടിയത്.

ഷാരൂഖ് എത്തുന്ന വിവരം നേരത്തേയറിഞ്ഞു

റയീസ് സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള യാത്രയെക്കുറിച്ച് ഷാരൂഖും അണിയറപ്രവര്‍ത്തകരും നേരത്തേ തന്നെ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടിരുന്നു. ഇതറിഞ്ഞ ആരാധകര്‍ വളരെ നേരത്തേ തന്നെ റെയില്‍ സ്റ്റേഷനില്‍ തടിച്ചുകൂടുയകും ചെയ്തിരുന്നു.

പത്താന്‍ സഹോദന്‍മാരുമെത്തി

ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ സൂപ്പര്‍ താരങ്ങളും സഹോദരങ്ങളുമായ ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍ എന്നിവരും ഷാരൂഖിനെ കാണാന്‍ സ്റ്റേഷനിലെത്തിയിരുന്നു.

 10 മിനിറ്റ് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു

രാത്രി 10.30നാണ് ട്രെയിന്‍ വഡോദര സ്‌റ്റേഷനിലെ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ത്തിയത്. ഇതിനു മണിക്കൂറുകള്‍ മുമ്പ് തന്നെ ഇവിടെ ആരാധകര്‍ തടിച്ചുകൂടി യിരുന്നു. ആളുകളുടെ തിക്കും തിരക്കും കാരണം ട്രെയിന്‍ 10 മിനിറ്റിലധികം സമയം ഇവിടെ നിര്‍ത്തിയിടുകയും ചെയ്തു.

ഷാരൂഖിന് പുറത്തിറങ്ങാനായില്ല

തിരക്ക് രൂക്ഷമായതിനെത്തുടര്‍ന്നു ഷാരൂഖിന് ട്രെയിനില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. ലൗഡ്‌സ്പീക്കറിലൂടെ അദ്ദേഹം ട്രെയിനിലിരുന്ന് തന്റെ സിനിമ എല്ലാവരും കാണണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. പിന്നീട് വാതിലിലൂടെ കിങ്ഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പോലിസ് ലാത്തിച്ചാര്‍ജ് നടത്തി

അമിതാവേശം കാണിച്ച് ചില ആരാധകര്‍ ട്രെയിനിന്റെ ജനലില്‍ അടിച്ച് ബഹളമുണ്ടാക്കിയതോടെ ഇവരെ പിരിച്ചുവിടാന്‍ പോലിസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു. ഇതിനിടെ ചിലര്‍ പരസ്പരം കൂട്ടിയിടിച്ചു താഴെ വീഴുകയും ചെയ്തു.

 ട്രെയിനിനെ പിന്തുടര്‍ന്ന് ആരാധകര്‍

ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്ന് എടുത്ത ശേഷവും നിരവധി ആരാധകര്‍ പ്ലാറ്റ്‌ഫോമിലൂടെ ഒപ്പം ഓടി. ഇതിനിടെ ചിലര്‍ നിലത്തുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഈ തിരക്കില്‍പ്പെട്ടാണ് ഫര്‍ഹീദ് ശ്വാസംമുട്ടി മരിച്ചത്.

വീഡിയോ കാണാം

English summary
One person was killed and two policemen were injured as crowd went berserk after Bollywood superstar Shah Rukh Khan arrived at the railway station by August Kranti Rajdhani Express for promotion of his upcoming film 'Raees'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X