കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു ലോകം, ഒരു ആരോഗ്യം'; ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ സന്ദേശം, പിന്തുണച്ച് ജര്‍മ്മൻ ചാന്‍സലർ

Google Oneindia Malayalam News

ദില്ലി: കാലാവസ്ഥ വൃതിയാനവും കൊറോണ വൈറസ് വാക്‌സിനും മുഖ്യ അജണ്ടയായി സ്വീകരിച്ച് ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ ആരംഭിച്ച ജി 7 ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത പ്രധാനമന്ത്രി ജി 7 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

modi

അഭിസംബോധനയ്ക്കിടെ ഒരു ലോകം, ഒരു ആരോഗ്യം എന്ന ആശയം പ്രധാനമന്ത്രി ജി 7 ഉച്ചകോടിയില്‍ മുന്നോട്ടുവച്ചു. പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ആശയത്തിന് പിന്തുണ നല്‍കുകയും ചെയ്തു. ഇന്ത്യയിലെ സമൂഹം കൊവിഡിനെ എങ്ങനെ നേരിടുന്നു എന്നതിനെ കുറിച്ച് നരേന്ദ്ര മോദി ഉച്ചകോടിയില്‍ വിശദീകരിച്ചു.

'എല്ലാ കാലത്തും കോൺഗ്രസിന്റെ ശാപം ഗ്രൂപ്പുകൾ തന്നെ'; തുറന്ന് പറഞ്ഞ് പന്തളം സുധാകരൻ'എല്ലാ കാലത്തും കോൺഗ്രസിന്റെ ശാപം ഗ്രൂപ്പുകൾ തന്നെ'; തുറന്ന് പറഞ്ഞ് പന്തളം സുധാകരൻ

ഇന്ത്യ ജി സെവന്‍ രാജ്യങ്ങളില്‍ അംഗമല്ലെങ്കിലും, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്ത്യയെ കൂടാതെ ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും അതിഥി രാജ്യമായി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബോറിസ് ജോണ്‍സണ്‍ ക്ഷണിച്ചിരുന്നു.

ആരാണ് വിജയി? ബിഗ് ബോസ് ഫാൻസിന് സന്തോഷ വാർത്ത, അറിയിപ്പുമായി മോഹൻലാൽആരാണ് വിജയി? ബിഗ് ബോസ് ഫാൻസിന് സന്തോഷ വാർത്ത, അറിയിപ്പുമായി മോഹൻലാൽ

മമ്മൂട്ടിയും മോഹന്‍ലാലും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇബ്രാഹിം കുട്ടിമമ്മൂട്ടിയും മോഹന്‍ലാലും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇബ്രാഹിം കുട്ടി

English summary
'One Earth, One health'; PM Modi's message at G7 summit, German Chancellor supports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X