Get Updates
Get notified of breaking news, exclusive insights, and must-see stories!

മതിയായ തെളിവുകള്‍ ഹാജരാക്കിയില്ല, 25 പേരെ പീഡിപ്പിച്ച ഒറ്റകണ്ണുള്ള യുവാവിനെ കോടതി വെറുതെ വിട്ടു

മുംബൈ : 25 പേരെ പീഡിപ്പിച്ച ഒറ്റകണ്ണുള്ള യുവാവിനെ കോടതി വെറുതെ വിട്ടു. 20 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സംഭവം. ഇതേതുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 20 കുട്ടികളുള്‍പ്പെടെ 25 മാനഭംഗക്കേസുകളാണ് ഇയാള്‍ക്ക് നേരെ ചുമത്തിയത്. എന്നാല്‍ ക-ത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ 36 കാരനായ അയാസ് മുഹമ്മദ് അലി അന്‍സാരിയെ കോടതി വെറുതെ വിടുകയായിരുന്നു.

7 നും 13 നും ഇടയിലുള്ള പെണ്‍ കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ രക്ഷിതാക്കളെ ഇയാള്‍ക്ക് അറിയാമെന്ന് പറഞ്ഞ് കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി ആളൊഴിഞ്ഞ സ്ഥലത്ത കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മുംബൈയിലെ പ്രത്യേക കോടതി ചാന്ദ നതാണിയാണ് വെറുതെ വി്ട്ടത്. ചൊവ്വാഴ്ചയായിരുന്നു ഇയാള്‍ക്ക് അനുകൂലമായ വിധിവന്നത്.

-rape

2014 ഫിബ്രവരിയിലാണ് കേസിനാസ്പദമായ സംഭവം. 12 വയസ്സുള്ള പെണ്‍കുട്ടി അവളുടെ അച്ഛന്റെ കടയിലേക്ക് പോവുകയായിരുന്നു വഴിയില്‍ വച്ച പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കുകയും കടയിലെ സാധനങ്ങള്‍ തീര്‍ന്നതിനാല്‍ വീട്ടില്‍ നിന്നും എടുക്കണമെന്ന്് ആവശ്യപ്പെടുകയുമായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴിയാണെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇങ്ങനെ ഓരോ കാരണങ്ങള്‍ പറഞ്ഞ് തെറ്റുദ്ധരിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്. 20 ഓളം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+