കാശ്മീരില്‍ മഞ്ഞിടിഞ്ഞ് ഒരാള്‍ മരിച്ചു
ഗുല്‍മാര്‍ഗ്: ജമ്മുകാശ്മീരിലെ ഗുല്‍മാര്‍ഗില്‍ മഞ്ഞിടിച്ചിലിനെത്തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്റുകാരന്‍ മരിച്ചു. അര്‍ണോ റോയ് എന്നയാളാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തി. വലിയ മഞ്ഞ് പാളികള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ജനവരി 24 വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.
ഗുല്‍മാര്‍ഗിനടുത്തുള്ള ഒരു ടൂറിസ്റ്റ് റിസോര്‍ട്ടിനടുത്താണ് സംഭവം. സ്വിറ്റ്‌സര്‍ ലന്റില്‍ നിന്നെത്തിയ ആറംഗ സ്‌കേറ്റിംഗ് സംഘമാണ് അപകടത്തില്‍ പെട്ടത്.

റോയ് ഉള്‍പ്പടെ മൂന്ന് പേര്‍ മഞ്ഞുകട്ടകള്‍ക്കിടയില്‍ പൂര്‍ണമായും കുരുങ്ങിയ നിലയിലായിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമാണ്. മറ്റുള്ളവര്‍ക്ക് നിസാര പരുക്കേറ്റതായി പൊലീസ് പറഞ്ഞു. ഗുല്‍മാര്‍ഗ് ഉള്‍പ്പടെ കാശ്മീരിലെ പല സ്ഥലങ്ങളിലും മഞ്ഞ് വീഴ്ച ശക്തമായിരിയ്ക്കുകയാണ്.












Click it and Unblock the Notifications