• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുസ്ലീങ്ങൾ ജന്മനാ കുറ്റവാസനയുള്ളവർ'... പോലീസുകാരിൽ പകുതിയും വിശ്വസിക്കുന്നത് ഇങ്ങനെ!

ദില്ലി: ഇന്ത്യയില്‍ കൊലപാതവും ബലാത്സംഗവും ഉള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങള്‍ കൂടാന്‍ മുസ്ലീം ജനസംഖ്യാ വര്‍ധനവ് കാരണമായതായി ഉത്തര്‍ പ്രദേശ് ബിജെപി നേതാവ് ഹരി ഓം പാണ്ഡെ പറഞ്ഞിരുന്നു. വിവാദമായ പരാമർശമായിരുന്നു അത്. ഇന്ത്യ സ്വതന്ത്രയായതില്‍ പിന്നെ വന്‍ ജനസംഖ്യാ വര്‍ധനവാണ് ഉണ്ടായത്. ഇതിന്റെ പ്രധാന കാരണം മുസ്ലീംങ്ങളാണ്.

കശ്മീർ വിഷയം: പ്രതിഷേധം കനത്തു, നിലപാട് മാറ്റി പ്രസ്കൗൺസിൽ ഓഫ് ഇന്ത്യ!

മുസ്ലീം വിഭാഗക്കാര്‍ വര്‍ധിക്കുന്നതുകൊണ്ടാണ് രാജ്യത്ത് കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുന്നത്. തീവവാദം, ബലാത്സംഗം, ലൈംഗികാതിക്രമങ്ങള്‍ എന്നിവയക്കുള്ള പ്രധാന കാരണവും ഇതാണ്. എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. ഇത് ഹിന്ദുത്വ ആശയത്തിൽ നിന്ന് വരുന്നതാണെന്ന് തള്ളിക്കളയും. എന്നാൽ ചിലരുടെ മനസിൽ ഈ വാക്കുകൾ എപ്പോഴും മായാതെ കിടക്കും.

മുസ്ലീങ്ങൾ കുറ്റവാസനയുള്ളവർ

മുസ്ലീങ്ങൾ കുറ്റവാസനയുള്ളവർ

ഇതിന് ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന സർവ്വെ. മുസ്ലീങ്ങളിൽ കുറ്റകൃത്യം ചെയ്യാൻ സ്വാഭാവികമായ പ്രവണതയുണ്ടെന്നാണ് ഇന്ത്യിലെ പോലീസ് ഉദ്യോഗസ്ഥരിൽ രണ്ടിൽ ഒരാള‍ വിശ്വസിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്റ്റാറ്റസ് ഓഫ് പോലീസിങ് ഇൻ ഇന്ത്യ റിപ്പോർട്ട് 2019ലാണ് ഇക്കാര്യം വ്യക്താമാക്കുന്നത്. സർവ്വെയിൽ പങ്കെടുത്ത അമ്പത് ശഷതമാനം പോലീസുകാരും ഇത്തരത്തിൽ കരുതുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആൾക്കൂട്ട ആക്രമണം സ്വാഭാവികം

ആൾക്കൂട്ട ആക്രമണം സ്വാഭാവികം

പശു ആക്രമണകേസിൽ ആൾക്കൂട്ടം 'കുറ്റവാളിയെ' ശിക്ഷിക്കുന്നത് സ്വാഭാവികമാണെന്ന് പറയുന്നവരാണ് സർവെയിൽ പങ്കെടുത്ത 35 ശതമാനം പോലീസുകാരും. അതേസമയം ബലാത്സംഗ ആരോപണ വിധേയനായ ഒരാളെ ജനങ്ങൾ ശിക്ഷക്കുന്നതും സ്വാഭാവികമാണെന്ന് സർവ്വെയിൽ പങ്കെടുത്ത 43 ശതമാനം പോലീസുകാരും പറയുന്നു.

21 സംസ്ഥാനങ്ങൾ, 12000 പോലീസ് ഉദ്യോഗസ്ഥർ

21 സംസ്ഥാനങ്ങൾ, 12000 പോലീസ് ഉദ്യോഗസ്ഥർ

21 സംസ്ഥാനങ്ങളിലായിരുന്നു സർവ്വെ നടത്തിയത്. ഇതിൽ 12000 പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഉദ്യോഗസ്ഥരുടെ 11000 തോളം കുടുംബങ്ങളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ചെറിയ കുറ്റങ്ങൾക്ക് നിയമപരമായ വിചാരണയേക്കാൾ ചെറിയ ശിക്ഷ പോലീസ് തന്നെ നൽകിയാൽ മതിയെന്ന അഭിപ്രായമുള്ളവരാണ് സർവ്വെയിൽ പങ്കെടുത്ത 37 ശതമാനം പോലീസ് ഉദ്യോഗസ്ഥരും.

രാഷ്ട്രീയ സമ്മർദ്ദം

രാഷ്ട്രീയ സമ്മർദ്ദം

ഉന്നത സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസുകളുടെ അന്വേഷണത്തിൽ‌ രാഷ്ട്രീയ സമ്മർദ്ദം അനുഭവപ്പെടാറുണ്ടെന്നാണ് 72 ശതമാനം പോലീസുകാരം അഭിപ്രായപ്പെട്ടത്. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റിയുടെ എൻജിഒ കോമൺ കോസ് ആൻഡ് ലോക്നീതി പ്രോഗ്രാം തയ്യാറാക്കിയ പോലീസിന്റെ പര്യാപ്തതയെയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ചുള്ള റിപ്പോർട്ട് ചൊവ്വാഴ്ച മുൻ സുപ്രീംകോടതി ജഡ്ജി ജെ ചേലമേശ്വർ ആണ് പുറത്തിറക്കിയത്.

English summary
One in two police personnel surveyed feel that Muslims are likely to be “naturally prone” to committing crimes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more