അവാർഡ് നേട്ടവുമായി വൺ ഇന്ത്യ; ദുരിതാശ്വാസ റിപ്പോർട്ടിങ്ങിന് മലയാളത്തിനും പുരസ്കാരം
മാധ്യമ രംഗത്തെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ എക്സ്ചേഞ്ച് 4 മീഡിയയുടെ ഇ4എം ഡു ഗുഡ് 2024 അവാർഡ് നേട്ടവുമായി വൺ ഇന്ത്യ. ആർട്സ് ആന്റ് കൾച്ചർ സിനിമ, ഡിജിറ്റൽ എംപവർമെന്റ്, കമ്മ്യൂണിറ്റി കണക്ട്, ഡിസാസ്റ്റർ റിലീഫ് ആന്റ് റെസ്പോൺസ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരം ലഭിച്ചത്. മാഗ്സസെ അവാർഡ് ജേതാവും ഗൂഞ്ച് ഗ്രാം സ്വാഭിമാൻ എന്നിവയുടെ സ്ഥാപകനുമായ അൻഷു ഗുപ്ത അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയം നടത്തിയത്. ഡൽഹി നെഹ്‌റു പ്ലേസിലെ ഹോട്ടൽ ഇറോസിൽ നടന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തു.

പുരസ്കാരം നേടിയ വിഭാഗങ്ങൾ
കമ്മ്യൂണിറ്റി കണക്ട്- കാർഗിൽ ക്രോണിക്കിൾസ് (വൺ ഇന്ത്യ ന്യൂസ്)-കാർഗിൽ യുദ്ധത്തില ധീരയോധാക്കൾക്കുള്ള ആദരാഞ്ജലിയാണ് കാർഗിൽ ക്രോണിക്കിൾസ്. 101 റഗുലർ കോഴ്സിലെ മുതിർന്ന പട്ടാളക്കാർ യുദ്ധഭൂമികളിലൂടെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് ഓർമകൾ പങ്കുവെയ്ക്കുന്നതാണ് ഈ പരമ്പര.
ആർട്സ് ആന്റ് കൾച്ചർ സിനിമ- ആക്ടിങ് ക്ലാസ് (വൺ ഇന്ത്യ തമിഴ്)-നാടകവും സിനിമയും സംയോജിപ്പിച്ച് സമൂഹത്തെയും വികാരങ്ങളെയും കലയെയും കുറിച്ച് സംസാരിക്കുന്നതായിരുന്നു ക്യാമ്പെയ്ൻ.
ഡിജിറ്റൽ എംപവർമെന്റ് -ഡിജിറ്റൽ ഇന്ത്യ (ഗുഡ് റിട്ടേൺസ്)-ഗ്രാമീണ മേഖലകളിലും ബാങ്കിംഗ് സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലും സാമ്പത്തിക വിഷയങ്ങളിൽ ആളുകൾക്ക് അവബോധം നൽകുന്നതാണ് ക്യാമ്പെയ്ൻ. സർക്കാർ പദ്ധതികളും ഡിജിറ്റൽ ഉപകരണങ്ങളും ലളിതമായ രീതിയിൽ ക്യാമ്പെയ്നിലൂടെ വിശദീകരിക്കുന്നു.
ഡിസാസ്റ്റർ റിലീഫ് ആന്റ് റെസ്പോൺസ് -ഡിസാസ്റ്റർ റിലീഫ് സ്റ്റോറീസ് (വൺ ഇന്ത്യ മലയാളം)-മേപ്പാടി വെള്ളപ്പൊക്കത്തെ കുറിച്ചും ആറളത്തെ മനുഷ്യ-ആന സംഘർഷത്തെ കുറിച്ചും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ക്യാമ്പെയ്ൻ.
ബെസ്റ്റ് പ്രൊജക്ട് വീഡിയോ അവാർഡ് ഇൻ കമ്മ്യൂണിക്കേഷൻ ആന്റ് ക്യാമ്പെയ്ൻസ്- സ്കാമ്ഡ് ( വൺ ഇന്ത്യ ന്യൂസ്)-ഡിജിറ്റൽ അറസ്റ്റ് പോലുള്ള സൈബർ തട്ടിപ്പുകളെ കുറിച്ച് അവബോധമുണ്ടാക്കുന്നതാണ് കാമ്പെയ്ൻ.
ബെസ്റ്റ് യൂസ് ഓഫ് എമർജിങ് മീഡിയ-സഹി പകഡേ ഹേ (വൺ ഇന്ത്യ ഹിന്ദി)- അടിസ്ഥാന സൗകര്യങ്ങൾ സാമുദായിക ഐക്യം തുടങ്ങിയ പ്രാദേശിക വിഷയങ്ങളിൽ വെളിച്ചം വീശുന്നതാണ് ക്യാമ്പെയ്ൻ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications