ധാക്ക ആക്രമണം, 20 മരണം, കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും
ദില്ലി: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയും. തരുഷി ജെയ്‌ന(19) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഈ വിവരം പുറത്ത് വിട്ടത്.
പെണ്‍കുട്ടിയുടെ പിതാവ് സഞ്ജീവ് ജെയിനെ സുഷമ സ്വരാജ് അനുശോചനം അറിയിച്ചു. രാജ്യം മുഴുവന്‍ തരുഷിയുടെ കുടുംബത്തിനൊപ്പം ഉണ്ടെന്നും സുഷമ പറഞ്ഞു. ധാക്കയിലെ അമേരിക്കന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയാണ് തരുഷി.

ധാക്കയിലെ ഹോളി ആര്‍ടിസാന്‍ ഹോട്ടലിലുണ്ടായ ആക്രമണത്തില്‍ 20 വിദേശികളാണ് മരിച്ചത്. 13 പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു. ഹോട്ടലിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പത്ത് മണിക്കൂറിന് ശേഷമാണ് വിദേശികളുള്‍പ്പെടെ 13 ബന്ദികളെ മോചിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ അള്ളാഹു അക്ബര്‍ മുഴക്കി ആര്‍യട്ടിസന്‍ റസ്‌റ്റോറന്റിലേക്ക് ഇരിച്ച് കയറിയ ആക്രമണകാരികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. 20 വിദേശികളുള്‍പ്പെടെ 35 പേരെയാണ് ആക്രമണകാരികള്‍ ബന്ദികളാക്കിയത്.












Click it and Unblock the Notifications