കിഷ്‌കിന്ദ വാട്ടര്‍ തീം പാര്‍ക്കില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്
ചെന്നൈ: കാഞ്ചീപുരത്തെ കിഷ്‌കിന്ദ വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, 9 പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ബുധനാഴ്ചയാണ് പാര്‍ക്കില്‍ അപകടം നടന്നത്.
മണി എന്നയാളാണ് അപകടത്തില്‍ മരിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയ്ക്കായിരുന്നു മരിച്ചത്. പരിക്കേറ്റ് 9 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന് ശേഷം പാര്‍ക്ക് പൂട്ടിയിട്ടിരിക്കുകയാണ്. അപകടത്തെക്കുറിച്ച് മാനേജ്‌മെന്റ് ഇത് വരെയും പ്രതികരിച്ചിട്ടില്ല. പാര്‍ക്കില്‍ പരീക്ഷണത്തിലായിരുന്ന ജോയ് റൈഡാണ് അപകടത്തില്‍പ്പെട്ടത്.
അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഇത്തരം അപകടങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരി മാസത്തില്‍ ബെയ്ജിങ്ങിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നിന്നും യുവാവ് ബെല്‍റ്റ് പൊട്ടി താഴേക്ക് വീഴുന്ന വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.












Click it and Unblock the Notifications