കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ അഴിച്ചുപണി.... ഒരാള്‍ക്ക് ഒരു പദവി മാത്രം, സോണിയയുടെ ആദ്യ തീരുമാനം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വര്‍ഗീയ സാഹചര്യം വര്‍ധിച്ച് വരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കശ്മീര്‍ ബില്‍ അടക്കമുള്ള കാര്യങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് തരൂര്‍ ഉന്നയിച്ചത്. അതേസമയം കേരളത്തില്‍ അടക്കമുള്ള സാഹചര്യം വഷളാക്കുന്നത് ബിജെപിയാണെന്നും തരൂര്‍ സൂചിപ്പിച്ചു. പുതിയ അധ്യക്ഷ സ്ഥാനത്തെ കുറിച്ചും തരൂര്‍ പറയുന്നു. സോണിയാ ഗാന്ധി നിര്‍ണായകമായ ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന.

അതേസമയം കോണ്‍ഗ്രസിലെ അഴിച്ചുപണിയാണ് സോണിയാ ഗാന്ധി ലക്ഷ്യമിടുന്നത്. വിവിധ നേതാക്കള്‍ക്ക് കുരുക്ക് വീഴുമെന്നും ദുര്‍ബലമാകുമെന്നുമുള്ള സൂചനയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. സീനിയര്‍ നേതാക്കള്‍ തന്നെയാണ് ആദ്യം കുരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.

കോണ്‍ഗ്രസില്‍ മാറ്റം

കോണ്‍ഗ്രസില്‍ മാറ്റം

സോണിയാ ഗാന്ധി അധ്യക്ഷയായ ശേഷം ആദ്യ തീരുമാനം നേതാക്കളുടെ പദവി എടുത്തുകളയുന്നതാണ്. ഒരാള്‍ക്ക് പാര്‍ട്ടിയില്‍ ഒരു പദവി മാത്രം മതിയെന്നാണ് സോണിയയുടെ നിലപാട്. പാര്‍ട്ടിയിലെ എല്ലാവര്‍ക്കും അധികാര സ്ഥാനത്തെത്താന്‍ അവസരം നല്‍കുന്നതാണ് പുതിയ പ്ലാന്‍. ഇതോടെ കോണ്‍ഗ്രസിലെ വിഭാഗീയത അവസാനിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സ്ഥാനം ലഭിക്കാത്തവരും കിട്ടിയവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും വിഭാഗീയത രൂക്ഷമാക്കിയത്.

രാഹുലിനെ പുകഴ്ത്തി തരൂര്‍

രാഹുലിനെ പുകഴ്ത്തി തരൂര്‍

എല്ലാവരെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന ഒരേയൊരു നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് തരൂര്‍ പറയുന്നു. ബിജെപി രാജ്യത്തെ വിഭജിക്കുകയാണ്. സമൂഹത്തില്‍ സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും രാഷ്ട്രീയം വളര്‍ത്താന്‍ രാഹുലിന് സാധിക്കും. അദ്ദേഹത്തിലാണ് എല്ലാ പ്രതീക്ഷയും ഉള്ളതെന്നും തരൂര്‍ പറയുന്നു. ബിജെപി ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും വിഭജിക്കുകയാണ്. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും തരൂര്‍ പറയുന്നു.

സീനിയര്‍ നേതാക്കള്‍ തെറിക്കും

സീനിയര്‍ നേതാക്കള്‍ തെറിക്കും

സോണിയ വന്നതോടെ കരുത്തരാവുമെന്ന് കരുതിയ സീനിയര്‍ നേതാക്കള്‍ ദുര്‍ബലരാകുമെന്ന് സൂചനയാണ് ഇപ്പോഴുള്ളത്. പാര്‍ട്ടിയില്‍ ഒന്നിലധികം സ്ഥാനം ഉള്ളവര്‍ അധികവും സീനിയര്‍ നേതാക്കളാണ്. നേരത്തെ സംസ്ഥാന അധ്യക്ഷനും ഒപ്പം മത്സരാര്‍ത്ഥിയുമായി സച്ചിന്‍ പൈലറ്റും കമല്‍നാഥും ഉണ്ടായിരുന്നു. ഈ സാഹചര്യം ഇനിയുണ്ടാവില്ല. ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു പദവി, എന്നാണ് സോണിയ മുന്നോട്ട് വെച്ച ആശയം. പാര്‍ട്ടിക്ക് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രമുഖ സ്ഥാനം ലഭിക്കും.

തരൂര്‍ പറയുന്നത് ഇങ്ങനെ

തരൂര്‍ പറയുന്നത് ഇങ്ങനെ

ബിജെപി കേരളത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് തരൂര്‍ പറയുന്നു. ശബരിമല വിഷയം അതിനൊരു ഉദാഹരണമായിരുന്നു. അവര്‍ ഭക്തരുടെ കാര്യങ്ങള്‍ പരിഗണിച്ചില്ല. ബിജെപി ഹിന്ദുത്വയും ഹിന്ദി അജണ്ടയും നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. ഇത് ദക്ഷിണേന്ത്യയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരാള്‍ക്ക് മാത്രമേ വിഭജനത്തെ ഇല്ലാതാക്കാന്‍ സാധിക്കൂ. രാഹുല്‍ നമ്മള്‍ ഒന്നാണെന്ന് പറയുന്നു. അദ്ദേഹത്തിന് അത്തരമൊരു പദ്ധതി വിജയകരമാക്കാന്‍ അനുയോജ്യനെന്നും തരൂര്‍ വ്യക്തമാക്കി.

ഇവരുടെ സ്ഥാനങ്ങള്‍ പോകും

ഇവരുടെ സ്ഥാനങ്ങള്‍ പോകും

ഗുലാം നബി ആസാദ്, നാനാ പടോലെ, നിതിന്‍ റൗട്ട്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ഒന്നിലധികം പദവികള്‍ നഷ്ടമാകും. ആസാദ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ഹരിയാനയുടെ ചുമതലയുള്ള നേതാവുമാണ്. സച്ചിന്‍ പൈലറ്റ് സംസ്ഥാന അധ്യക്ഷനും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമാണ്. കമല്‍നാഥും മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമാണ്. പടോളെ കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മഹാരാഷ്ട്ര പ്രചാരണ കമ്മിറ്റിയുടെ ഭാഗവുമാണ്. ഇവര്‍ക്കാണ് സ്ഥാനങ്ങള്‍ നഷ്ടമാകുക.

സോണിയക്ക് മുമ്പില്‍ അഞ്ച് കടമ്പകള്‍.... വിജയിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും, ഒപ്പം വേണ്ടത് ഇവര്‍സോണിയക്ക് മുമ്പില്‍ അഞ്ച് കടമ്പകള്‍.... വിജയിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും, ഒപ്പം വേണ്ടത് ഇവര്‍

English summary
one man one post sonias first decision come soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X