കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; തീവ്രവാദിയെ സൈന്യം വധിച്ചു, ആയുധം കണ്ടെടുത്തു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമയിലെ അവന്തിപോറ നഗരത്തിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ഏത് സംഘവുമായി ബന്ധപ്പെട്ടവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

Indian

ആയുധങ്ങളുമായി ചിലര്‍ സംഘടിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ സൈന്യം അവന്തിപോറയില്‍ എത്തിയതും പ്രദേശം വളഞ്ഞതും. തുടര്‍ന്ന് സൈന്യത്തിന് നേരെ ചില ആക്രമണശ്രമങ്ങളുണ്ടായി. ഏറെ നേരം വെടിവയ്പ്പ് തുടര്‍ന്നു. മേഖലയില്‍ വ്യാപക പരിശോധന തുടരുകയാണ്.

ജോളിയുടെ നീക്കം ആദ്യം പൊളിച്ചത് റോജോ; ക്രൈംബ്രാഞ്ച് വിളിപ്പിച്ചു, സിലിയുടെ ബന്ധുക്കളെത്തിജോളിയുടെ നീക്കം ആദ്യം പൊളിച്ചത് റോജോ; ക്രൈംബ്രാഞ്ച് വിളിപ്പിച്ചു, സിലിയുടെ ബന്ധുക്കളെത്തി

40 സിആര്‍പിഎഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ട ജില്ലയാണ് പുല്‍വാമ. ജമ്മുവില്‍ നിന്ന് താഴ്‌വരയിലേക്ക് റോഡ് മാര്‍ഗം പോകവെയാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഭടന്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ വീഴ്ചയാണ് ആക്രമണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു.

സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി പെട്ടു; ഇറാനിയന്‍ യുവതി അറസ്റ്റില്‍, 'ആഞ്ജലീന ജോളി'സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി പെട്ടു; ഇറാനിയന്‍ യുവതി അറസ്റ്റില്‍, 'ആഞ്ജലീന ജോളി'

ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളെയും വിഘടന വാദികളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ജമ്മുവില്‍ നേരിയ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ താഴ്‌വരയില്‍ നിയന്ത്രണം തുടരുകയാണ്. ഇളവ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ വേളയിലാണ് പുല്‍വാമയിലെ പുതിയ സംഭവം. കഴിഞാഴ്ച അനന്ത്‌നാഗില്‍ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു.

English summary
One Militant Dead in Encounter With Security Forces in Pulwama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X