കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിൽ കോൺഗ്രസിന് ഒമ്പതാമത്തെ എംഎൽഎയും നഷ്ടമായി; മുൻ മന്ത്രിയും പാർട്ടി വിട്ടു

Google Oneindia Malayalam News

Recommended Video

cmsvideo
തെലങ്കാനയിൽ ഒരു MLA കൂടി പാർട്ടി വിട്ടു | Oneindia Malayalam

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് തിരിച്ചടി തുടരുന്നു. ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിട്ട് ടിആർഎസിൽ ചേർന്നു. കൊല്ലാപൂർ എംഎൽഎ ഹർഷ വർദ്ധൻ റെഡ്ഡിയാണ് കോൺഗ്രസ് വിട്ട് ടിആർഎസിൽ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം കോൺഗ്രസ് വിടുന്ന ഒമ്പതാമത്തെ എംഎൽഎയാണ് ഹർഷവർദ്ധൻ.
ടിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവിവിന്റെ സാന്നിധ്യത്തിലാണ് ഹർഷവർദ്ധൻ ബിജെപിയിൽ ചേർന്നത്

എംഎൽമാരെ കൂടാതെ മുതിർന്ന നേതാക്കളും പാർട്ടി വിടുന്നത് കോൺഗ്രസിന് തിരിച്ചടിയാകുന്നുണ്ട്. മുൻ കോൺഗ്രസ് മന്ത്രി ഡികെ അരുണ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മെഹബൂബ നഗറിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ അരുണ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്ന് അരുണ പ്രതികരിച്ചു.

kcr

പ്രമുഖ വനിതാ നേതാവും മുൻ മന്ത്രിയുമായ വി സുനിതാ ലക്ഷ്മ റെഡ്ഡിയും കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചനകളുണ്ട്. ടിആർഎസ്-ബിജെപി നേതൃത്വങ്ങളുമായി ഇവർ ചർ‌ച്ച നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുനിതാ റെഡ്ഡി ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.‌

നിയമസഭാ തിരഞ്ഞെടുപ്പിൽ 119 അംഗ സഭയിൽ 19 അംഗങ്ങളായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. എന്നാൽ 4 മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം പത്തായി ചുരുങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖർ പാർട്ടി വിടുന്നത് കോൺഗ്രസിന് ക്ഷീണമാകും.

സിപിഎമ്മിനെ കുടുക്കി വീണ്ടും പീഡന വിവാദം; പാർട്ടി ഓഫീസിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതിസിപിഎമ്മിനെ കുടുക്കി വീണ്ടും പീഡന വിവാദം; പാർട്ടി ഓഫീസിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി

English summary
Harshavardhan Reddy, congress mla from Kollapur constituency joined trs, he is the 9th mla who left congress in one month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X