എന്‍ഡിടിവി പോള്‍: ബിജെപിക്ക് 279 സീറ്റിന്റെ വിജയം
ദില്ലി: വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ആര് നേടുമെന്ന് എന്‍ ഡി ടിവി എക്‌സിറ്റ് പോളും. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യം 279 സീറ്റുകളോടെ ഭൂരിപക്ഷ വിജയം നേടുമെന്നാണ് എന്‍ ഡി ടി വിയുടെ എക്‌സറ്റ് പോള്‍ പ്രവചനം. കോണ്‍ഗ്രസ് സഖ്യത്തിന് 130 സീറ്റും മറ്റ് പാര്‍ട്ടികള്‍ക്ക് 161 സീറ്റുകളും ലഭിയ്ക്കുമെന്ന് ബുധനാഴ്ച രാത്രി പുറത്തുവിട്ട സര്‍വേ ഫലത്തില്‍ പറയുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തരപ്രദേശ്, മഹാരാഷ്ട, കര്‍ണാടക, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ബി ജെ പി തൂത്തുവാരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം വ്യക്തമാക്കുന്നു. ഉത്തരപ്രദേശില്‍ ബി ജെ പിയ്ക്ക് 51 മുതല്‍ 61 വരെ സീറ്റ് ലഭിയ്ക്കും. ഇവിടെ കോണ്‍ഗ്രസിന് 4സീറ്റും സമാജ് വാദി പാര്‍ട്ടിയക്ക് പത്ത് മുതല്‍ 14 വരെ സീറ്റും ലഭിയ്ക്കുമത്രെ.

കേരളത്തില്‍ ഇരു മുന്നണികളും പത്ത് സീറ്റുകള്‍ വീതം നേടുമെന്നാണ് എന്‍ ഡി എ എക്‌സിറ്റ്‌പോള്‍ സര്‍വേ. കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. ആന്ധ്രയില്‍ ടി ഡി പിയും വൈ എസ് ആര്‍ കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമായിരിക്കും. തെലുങ്കാനയില്‍ ടി ആര്‍ എസ് മുന്നേറുമെന്നും സര്‍വെ ഫലം പ്രവചിക്കുന്നു.
തമിഴ്‌നാട്ടില്‍ എ ഐ ഡി എം കെയ്ക്ക് 32 സീറ്റും ഡി എം കെ സഖ്യത്തിന് അഞ്ചും ബി ജെ പിയ്ക്ക് രണ്ടും സീറ്റ് പ്രവചിച്ച സര്‍വേ ഫലം കോണ്‍ഗ്രസിന് വിജയമില്ലെന്നാണ് പറയുന്നത്. ബംഗാളില്‍ മംമ്ത ബാനര്‍ജിയുടെ തൃണമൂല്‍കോണ്‍ഗ്രസിന് 26 മുതല്‍ 34 വരെ സീറ്റ് നേടിയേക്കാം. ഇടതുമുന്നണിയ്ക്ക് 5-9 സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റും ബി ജെ പിയ്ക്ക് ഒരു സീറ്റും ലഭിയ്ക്കുമെന്നാണ് എന്‍ ഡി എ സര്‍വേ.












Click it and Unblock the Notifications