കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണ നിക്ഷേപവുമായി മറ്റൊരു മലയാളി കൂടി

Google Oneindia Malayalam News

ദില്ലി: പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് കള്ളപ്പണം നിക്ഷേപ്ച്ചവരില്‍ പത്തനംതിട്ട് റാന്നി സ്വദേശിയും. ദിനേശ് പരമേശ്വരന്‍ നായരുടെ പേരുവിവരങ്ങളാണ് പനാമ പേപ്പേഴ്‌സ്- നാലില്‍ ഉള്ളത്. ഗില്‍ഡിങ് ട്രേഡിങ് കമ്പനിയുടെ ഡയറക്ടറാണ് ഇയാള്‍.

ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ പരിശോധനയുടെ റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടീഷ് ഉപദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപെട്ട കമ്പനിയിലാണ് ദിനേശ് പരമേശ്വരന്‍ കള്ളപ്പണ നിക്ഷേപം നടത്തിയത്. ചൈനീസ് പൗരനുമായി നടത്തുന്ന കമ്പനിയില്‍ 25,000 ഓഹരികളാണ് ഇയാളുടെ പേരിലുള്ളത്.

Panama Papers

ദിനേശ് ബിരുദ പഠനത്തിനു ശേഷം മുംബൈയിലെ ഒട്ടനവധി കമ്പനികളില്‍ ജോലി ചെയ്തിരുന്നു. 2008ലാണ് ഹോങ്കോങ്ങിലേക്ക് പോയത്. അതേസമയം ദിനേശിന്റെ ഭാര്യ ജയശ്രീ ഈ വാര്‍ത്തയോട് പ്രതികരിച്ചിചട്ടില്ല. നേരത്തെ തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ പേരും പനാമ പേപ്പേഴ്‌സ് മൂന്നില്‍ ഉണ്ടായിരുന്നു.

ഫ്യൂച്ചര്‍ ബുക്‌സ് എന്ന കമ്പനിയിലാണ് ഇദ്ദേഹം നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ 12 വര്‍ഷമായി വിദേശത്ത് താമസിക്കുന്ന ഇദ്ദേഹത്തിന് ഇന്ത്യയിലെ നികുതി നിയമങ്ങള്‍ ബാധകമല്ലെന്നാണ് പറയുന്നത്. വിവാദ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയുടെ പേരും ലിസ്റ്റിലുണ്ട്. വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയായാണ് അവര്‍ ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡിലുള്ള കമ്പനിയില്‍ നിക്ഷേപമുണ്ടെന്നാണ് പനാമ രേഖകളില്‍ വയക്തമാക്കുന്നത്.

English summary
One more Malayali in Panama papers list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X