• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമല പോളിനെ അപമാനിച്ചതിന് പിന്നിൽ ഒരു സംഘം തന്നെ!! അഴകേശന് പിന്നാലെ ഒരാൾ കൂടി അറസ്റ്റിൽ

cmsvideo
  അമല പോളിനെ അനാശാസ്യത്തിന് നിർബന്ധിച്ച കേസ് ഒരാളെ കൂടി പിടികൂടി | Oneindia Malayalam

  ചെന്നൈ: പോണ്ടിച്ചേരി നികുതി തട്ടിപ്പുമായും പീഡന പരാതിയുമായും ബന്ധപ്പെട്ട് നടി അമല പോള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നൃത്തപരിശീലനത്തിനിടെ അപമാനിക്കപ്പെട്ട നടി പരാതിയുമായി മുന്നോട്ട് നീങ്ങിയതോടെ തമിഴ്‌നാട് സ്വദേശിയായ അഴകേശനെ പോലീസ് പൊക്കിയിരുന്നു. അമലയോട് അഴകേശന്‍ മോശമായി പെരുമാറിയത് വ്യക്തിപരമല്ലെന്നാണ് പുറത്ത് വരുന്ന സൂചന. അഴകേശനെ കൂടാതെ പറ്റ് പലരുടേയും അറിവോട് കൂടിയാണ് അമല പോള്‍ അപമാനിക്കപ്പെട്ടിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.

  'കുരീപ്പുഴ മയക്കുമരുന്നിനും മദ്യത്തിനും അടിമയായ സ്വവര്‍ഗ രതിക്കാരന്‍'.. ചൂല് കൊണ്ട് അടിക്കണമെന്ന്!

  നടിയുടെ പരാതി

  നടിയുടെ പരാതി

  ചെന്നെയിലെ സ്റ്റുഡിയോയില്‍ വെച്ച് നൃത്തപരിശീലനം നടത്തുന്നതിനിടെയാണ് നടി അമല പോള്‍ അപമാനിക്കപ്പെട്ടത്. വ്യവസായിയും നൃത്താധ്യാപകനുമായ അഴകേശന്‍ എന്നയാള്‍ക്കെതിരെയാണ് നടി പോലീസില്‍ പരാതിപ്പെട്ടത്. പരിശീലനത്തിനിടെ സമീപത്ത് വന്ന അഴകേശന്‍ തന്നോട് അശ്ലീലം പറഞ്ഞുവെന്നും അനാശാസ്യത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് നടിയുടെ പരാതിയെന്നാണ് റിപ്പോര്‍ട്ട്.

  പിന്നിലൊരു സംഘം

  പിന്നിലൊരു സംഘം

  പരാതിയുടെ അടിസ്ഥാനത്തില്‍ അഴകേശനെ മാമ്പലം പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. എന്നാലീ സംഭവത്തില്‍ അഴകേശന്‍ മാത്രമല്ല ഉള്‍പ്പെട്ടിരിക്കുന്നത് എന്നും പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചതായി പോലീസ് സംശയിക്കുന്നതായുമാണ് വാര്‍ത്തകള്‍ വരുന്നത്.

  പിടിയിലായത് ഭാസ്കർ

  പിടിയിലായത് ഭാസ്കർ

  മലേഷ്യയിലായിരുന്നു അമല പോളിന്റെ നേതൃത്വത്തിലുള്ള സംഘം നൃത്തപരിപാടി അവതരിപ്പിക്കേണ്ടിയിരുന്നത്. ഈ പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലാണ് പോലീസിന്റെ സംശയം. ഈ കമ്പനിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാസ്‌കർ എന്നയാളാണ് അഴകേശന് ശേഷം പിടിയിലായിരിക്കുന്നത്.

  കമ്പനി സംശയമുനയിൽ

  കമ്പനി സംശയമുനയിൽ

  ഭാസ്‌കറിന് മാത്രമല്ല, ഈ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ മറ്റ് ചിലര്‍ക്കും അമല പോളിനെ അപമാനിച്ചതുമായി ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഒരു സംഘം തന്നെ നടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതിന് പിന്നിലുണ്ടെന്നാണ് നിഗമനം. അറസ്റ്റിലായ ഭാസ്‌കരന് സിനിമാ രംഗത്ത് ഉള്ളവരുമായി അടുത്ത ബന്ധമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

  ആദ്യത്തെ അറസ്റ്റ്

  ആദ്യത്തെ അറസ്റ്റ്

  ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അമല പോള്‍ മാമ്പലം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചെന്നൈ ടി നഗറിലുള്ള സ്റ്റുഡിയോയില്‍ വെച്ചാണ് നടി അപമാനിക്കപ്പെട്ടത്. ഈ സ്റ്റുഡിയോയുടെ ഉടമ കൂടിയാണ് വ്യവസായിയായ അഴകേശൻ എന്നാണറിയുന്നത്. മലേഷ്യയില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിലാണ് അമല പോള്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ പരിപാടി അവതരിപ്പിക്കാനിരുന്നത്.

   അഴകേശന് ജാമ്യം

  അഴകേശന് ജാമ്യം

  ചെന്നൈ മാമ്പലം പോലീസ് സ്‌റ്റേഷനില്‍ നടി നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. അഴകേശനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷമാണ് ജാമ്യത്തിൽ വിട്ടത്. മലേഷ്യൻ യാത്രയെക്കുറിച്ച് അഴകേശന് വ്യക്തമായ അറിവ് ഉള്ളതിനാൽ സുരക്ഷ ഭയന്നാണ് പോലീസിൽ പരാതി നൽകിയതെന്ന് അമല പോൾ പിന്നീട് പ്രതികരിക്കുകയുണ്ടായി. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഈ നീക്കമെന്നും നടി പറയുകയുണ്ടായി.

  വിൽക്കാൻ പോലും തയ്യാർ

  വിൽക്കാൻ പോലും തയ്യാർ

  തന്നെ വിൽക്കാൻ പോലും അയാൾ തയ്യാറായിരുന്നു എന്ന് അമല പോൾ ട്വീറ്റ് ചെയ്തിരുന്നു. അയാളുടെ ആ ധൈര്യം തന്റെ നിയന്ത്രണം കളഞ്ഞു. അയാളുണ്ട് എന്നത് പോലും തന്റെ സമനില തെറ്റിക്കുന്നുവെന്നും അമല ട്വീറ്റ് ചെയ്തു. താന്‍ ഈ പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഇത്തരക്കാരെ വെറുതെ വിടാതിരിക്കുക എന്നതും അവനവന് വേണ്ടി പൊരുതുക എന്നതും ഓരോ സ്ത്രീയുടേയും കടമയാണ് എന്നും അമല ട്വിറ്ററില്‍ കുറിച്ചു.

  അമലയ്ക്ക് അഭിനന്ദനം

  അമലയ്ക്ക് അഭിനന്ദനം

  അപമാനിച്ച വ്യക്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് നീങ്ങിയ അമല പോളിന് തമിഴ് സിനിമാ രംഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ടുമായ വിശാലടക്കമുള്ള പ്രമുഖർ അമലയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി. അമലയുടെ ധൈര്യത്തിന് അഭിനന്ദനങ്ങള്‍. അമലയെ സല്യൂട്ട് ചെയ്യുന്നു എന്ന് വിശാൽ ട്വീറ്റ് ചെയ്തു.

  ഇനിയും അറസ്റ്റുണ്ടാകും

  ഇനിയും അറസ്റ്റുണ്ടാകും

  ലൈംഗിക പീഡനക്കേസുകളില്‍ പരാതിയുമായി മുന്നോട്ട് വരാന്‍ അപാര ധൈര്യം തന്നെ വേണമെന്ന് വിശാൽ തന്റെ ട്വീറ്റിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. നടപടിയെടുത്ത പോലീസിന് നന്ദി. ഇത്തരക്കാരെല്ലാം ഒരു പാഠം പഠിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്നും വിശാലിന്റെ ട്വീറ്റ് ചെയ്തു. നടിയുടെ പരാതിയിൽ ഇനിയും അറസ്റ്റുകൾ ഉണ്ടായേക്കാം എന്നാണ് സൂചന.

  English summary
  Sexual Harassment: One more person arrested in Actress Amala Paul's complaint
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X