കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയ്ക്ക് വീണ്ടും തിരിച്ചടി; ഒരു തൃണമൂൽ എംഎൽഎയും 18 കൗൺസിലർമാരും ബിജെപിയിലേക്ക്

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ഒരു തൃണമൂൽ എംപി കൂടി ബിജെപിയിൽ ചേർന്നേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. കാൽച്ചിന് മണ്ഡലത്തിലെ തൃണമൂൽ എംഎൽഎ വിൽസൺ ചംപ്രമാരിയാണ് തൃണമൂൽ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. 18 കൗൺസിലർമാരോടൊപ്പം താൻ ബിജെപിയിൽ ചേരുമെന്ന് വിൽസൺ ചാംപ്രമാരി മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പേരിൽ ബെംഗളൂരുവിൽ മുസ്ലീം പള്ളികൾ, മോദി റോഡും, കള്ളമല്ല പക്ഷെ സത്യമിതാണ്പ്രധാനമന്ത്രിയുടെ പേരിൽ ബെംഗളൂരുവിൽ മുസ്ലീം പള്ളികൾ, മോദി റോഡും, കള്ളമല്ല പക്ഷെ സത്യമിതാണ്

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വൻ പ്രതിസന്ധിയാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്നത്. പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് ആഴ്ചകളായി തുടരുകയാണ്. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നവരുടെ എണ്ണത്തിൽ ഇരുപാർട്ടികളും വ്യത്യസ്തമായ കണക്കാണ് ഉന്നയിക്കുന്നത്.

bjp

ഒരു എംഎഎൽഎയും 16 കൗൺസിലർമാരും ഉൾപ്പെടെ 21 പ്രവർത്തകർ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടു പിന്നാലെ ബിജെപിയിൽ ചേർന്നിരുന്നു.

എഴ്ഘട്ടമായി ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നപോലെ ഏഴ് ഘട്ടമായി തൃണമൂൽ കോൺഗ്രസിൽ നിന്നും പ്രവർത്തകർ കൊഴിഞ്ഞുപോകുമെന്നാണ് ബിജെപിയുടെ ഭീഷണി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി സംസ്ഥാനത്ത് വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. ആകെയുള്ള 42 ലോക്സഭാ സീറ്റുകളിൽ 18 ഇടത്ത് ബിജെപി വിജയിച്ചപ്പോൾ തൃണമൂലിന്റെ സീറ്റ് നേട്ടം 22ൽ ഒതുങ്ങി. 2014ൽ വെറും 2 സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്.

2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടയൊണ് ബിജെപിയുടെ നീക്കങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ തൃണമൂൽ- ബിജെപി സംഘർഷങ്ങൾ തുടരുകയാണ്. ഇരുപാർട്ടിയിൽ നിന്നായി നിരവധി പേരാണ് അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടത്. അതേസമയം ബിജെപിയിൽ ചേരുന്ന തൃണമൂൽ പ്രവർത്തകർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മമതാ ബാനർജി മുന്നറിയിപ്പ് നൽകി

English summary
One More BJP MLA and councillors to join BJP in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X