Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയ്ക്ക് കനത്ത പ്രഹരം; മറ്റൊരു എംഎല്‍എ കൂടി ബിജെപിയിലേക്ക്, ഇതുവരെ പാര്‍ട്ടി വിട്ടത് 7 എംഎല്‍എമാര്‍

കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാള്‍ ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിറപ്പിച്ച് മറ്റൊരു തൃണമൂല്‍ എംഎല്‍എയാണ് ഇപ്പോള്‍ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. കൊല്‍ക്കത്ത മുന്‍ മേയറും മന്ത്രിയുമായിരുന്ന സോവന്‍ ചാറ്റര്‍ജിയാണ് ബിജെപിയില്‍ ചേരുന്നത്. ബുധനാഴ്ച ദില്ലിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ വെച്ചാകും എംഎല്‍എയുടെ ബിജെപി പ്രവേശം.

mamtabjp-

വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെത്തുടർന്ന് 2018 നവംബറിൽ മന്ത്രി പദവും കൊൽക്കത്ത മേയർ സ്ഥാനവും ഒഴിയാന്‍ മമത ബാനര്‍ജി ചാറ്റർജിയോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം, സജീവമായ രാഷ്ട്രീയത്തിൽ നിന്ന് ഇദ്ദേഹം മാറി നില്‍ക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിയുമായി ചാറ്റര്‍ജി അടുത്ത ബന്ധം പുലര്‍ത്തിവരികയാണെന്നാണ് വിവരം.

ജുലൈയില്‍ ദില്ലിയില്‍ ബിജെപി നേതാക്കളുമായുള്ള ചാറ്റര്‍ജിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ചാറ്റര്‍ജിയെ തൃണമൂലിലേക്ക് മടക്കികൊണ്ടുവരാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.

ഭരണ കക്ഷിയായ തൃണമൂലില്‍ നിന്ന് ഇതുവരെ ആറ് എംഎല്‍എമാരും നൂറോളം കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു . ഇത് കൂടാതെ കോണ്‍ഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും ഓരോ എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതോടെയാണ് ബംഗാളില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞത്. 42ല്‍ 18 സീറ്റാണ് ബിജെപി നേടിയത്. ഇതോടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരും കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക് ഒഴുകുകയാണ്. ഈ ഒഴുക്കില്‍ വന്‍ നഷ്ടം നേരിടുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+