ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി
ദില്ലി; ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി.കൊവിഡ് മഹാമാരി അവസാനിക്കുന്നത് വരെ സമൂഹ അടുക്കള വഴി അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ പുതിയ പദ്ധതി നടപ്പാക്കണം. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററുമായി കൂടിയാലോചിച്ച് തൊഴിലാളികളുടെ വിവര ശേഖരണത്തിനായുള്ള പോർട്ടൽ ജുലൈ 31 നകം ആരംഭിക്കണമെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും മൂലും ദുരിതം അനുഭവിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതികള്‍ ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, ഹര്‍ഷ് മന്ദര്‍, ജഗ്ദീപ് ചോക്കര്‍ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.കൊവിഡ് രണ്ടാം തരംഗത്തിൽ ജാഗ്രതയോടെയാണ് സർക്കാരുകൾ ലോക്ക് ഡൗൺ നടപ്പാക്കുന്നതെങ്കിലും അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് പരാതിക്കാര് ഹർജിയിൽ ആരോപിച്ചിരുന്നു. ഇതോടെ നിരവധി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം പാവപ്പെട്ട പൗരന്മാരുടെ ക്ഷേമത്തിനായാണ് റേഷൻ പദ്ധതിയെന്ന് ഹർജി പരിഗണിക്കവെ കോടതി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സബ്സിഡിയോടെ ഭക്ഷ്യധാന്യം ഉറപ്പാക്കണം.ഭക്ഷണത്തിനുള്ള അവകാശം മൗലികമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം അസംഘടിത തൊഴിലാളികളുടെ റജിസ്ട്രേഷന്‍ നടപടികള്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് മേയ് 24 ന് ഹർജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു.












Click it and Unblock the Notifications