കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്, രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ ഒറ്റ കാര്‍ഡ്, ബസ് ടിക്കറ്റും പാര്‍ക്കിംഗും!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലൊട്ടാകെ സഞ്ചരിക്കാന്‍ സഞ്ചരിക്കാൻ ഒരു ട്രാവൽ കാർഡ് കൊണ്ടുവരുമെന്ന് പ്രഖ്യാപനം. കേന്ദ്രധനകാര്യ ബജറ്റിലാണ് പ്രഖ്യാപനം. ഇന്ത്യയിലാതെ എല്ലാത്തരം യാത്രകള്‍ക്കും പണം നല്‍കാവുന്ന തരത്തിലുള്ള കാര്‍ഡാണ് പ്രാബല്യത്തില്‍ വരിക. റൂപേ കാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും ഈ കാര്‍ഡുകള്‍. ബസ്, ട്രെയിന്‍ എന്നിവ ഉള്‍പ്പെടെ എല്ലാത്തരം യാത്രകള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. ഇതിന് പുറമേ പാര്‍ക്കിംഗ് ചാര്‍ജിനും ഈ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.

ഈ വര്‍ഷം 3 ട്രില്യണ്‍ നേട്ടം കൈവരിക്കും; തൊഴിലില്ലായ്മ പരിഹരിക്കും, വന്‍ പ്രഖ്യാപനങ്ങളുമായി ബജറ്റ്ഈ വര്‍ഷം 3 ട്രില്യണ്‍ നേട്ടം കൈവരിക്കും; തൊഴിലില്ലായ്മ പരിഹരിക്കും, വന്‍ പ്രഖ്യാപനങ്ങളുമായി ബജറ്റ്

2019 മാര്‍ച്ച് നാലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വണ്‍ നേഷന്‍ വണ്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നതിന് മെട്രോ സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്നതു പോലെ എല്ലാത്തരം ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഇതോടെ നിലവില്‍ വരുന്നത്. ടിക്കറ്റ് കൗണ്ടറുകളിലെ പിഒഎസ് മെഷീനുകളില്‍ സ്വൈപ്പ് ചെയ്യാനുള്ള ഫീച്ചറുകളും കാര്‍ഡ‍ുകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്. പുതിയതായി ബാങ്കുകള്‍ പുറത്തിറക്കുന്ന കാര്‍ഡുകളിലും ഇതിനുള്ള സംവിധാനങ്ങളുും ഉള്‍പ്പെടുത്തും.

transport-1562

പദ്ധതിയുടെ പരീക്ഷണാര്‍ത്ഥം ഈ സംവിധാനം ദില്ലി മെട്രോയില്‍ നടപ്പിലാക്കി വരുന്നുണ്ട്. ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സെന്ററുകള്‍ വഴിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പുതിയ മെട്രോസ്റ്റേഷനുകളില്‍ ഈ സംവിധാനം ആരംഭിക്കുന്നതിനൊപ്പം പഴയ സ്റ്റേഷനുകളില്‍ ഇവ പുതുതായി സ്ഥാപിക്കുകയും ചെയ്യും.

English summary
One Nation One card for National Common Mobility will enable people to pay multiple transport charges across India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X