ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: വിഷയം പഠിക്കാൻ അമിത് ഷാ ഉൾപ്പെടെ 8 അംഗ സമിതി; രാം നാഥ് കോവിന്ദ് അധ്യക്ഷൻ
ഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്റെ സാധ്യത പരിശോധിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്രം. സമതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസി ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, മുൻ കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്,
15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിംഗ് , മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ് വാൾ സമിതയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.

സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് കേന്ദ്രം പറഞ്ഞത്. സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ പൊതുമണ്ഡലത്തിലും പാർലമെന്റിലും ചർച്ച ചെയ്യുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
നിലവിൽ സംസ്ഥാന - പാർലമെന്റ് തിരഞ്ഞെടുപ്പുകൾ ഒരുമിച്ചല്ല നടത്താറുള്ളത്. അഞ്ച് വർഷം എപ്പോഴാണോ പൂർത്തിയാവുന്നത് അപ്പോഴായിരിക്കും രണ്ട് തിരഞ്ഞെടുപ്പും നടത്താറുള്ളത്.
1967 വരെ ലോക്‌സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടന്നിരുന്നത്. എന്നാല്‍ 1968, 1969, വര്‍ഷങ്ങളില്‍ നിയമസഭകള്‍ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പായി പിരിച്ചുവിട്ടതും, 1970 ലോക്‌സഭ അതുപോലെ പിരിച്ചുവിട്ടതും കാരണം തിരഞ്ഞെടുപ്പ് ഒരേസമയത്ത് നടന്നില്ല.
1983ല്‍ തിരരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരേ സമയം എല്ലാ തിരഞ്ഞെടുപ്പും നടത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ കേന്ദ്രം എതിർക്കുകയായിരുന്നു,അതേസമയം, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി വിവിധ ആളുകൾ രംഗത്തെത്തി












Click it and Unblock the Notifications