Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റത്തിരഞ്ഞെടുപ്പ്: ഓരോ 15 വർഷത്തിലും 10000 കോടി വേണം; ചെലവ് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തിയാൽ പുതിയ ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ ( ഇ വി എം) വാങ്ങാൻ ഓരോ 15 വർഷത്തിലും 10,000 കോടി രൂപ വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. കേന്ദ്രത്തിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

15 വർഷമാണ് ഇ വി എമ്മുകളെ ആയുസെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് നടപ്പിലാക്കുകയാണെങ്കിൽ തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകൾക്കേ ഒരു സെറ്റ് ഇ വി എം ഉപയോ​ഗിക്കാനാകൂ. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടത്തുന്നതെങ്കിൽ വോട്ടെടുപ്പിന് രണ്ട് സെറ്റ് ഇ വി എം യന്ത്രങ്ങൾ വേണ്ടി വരും . ഒന്ന് ലോക് സഭാ തിരഞ്ഞെടുപ്പിനും മറ്റൊന്ന് നിയമസഭാ തിരഞ്ഞെടുപ്പിനും.

loksabha

കേടായ യൂണിറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നിശ്ചിത ശതമാനം കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി വി പാറ്റ് തുടങ്ങിയവ റിസർവായി വേണ്ടി വരുമെന്നും മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഒരു ഇ വി എം യന്ത്രത്തിന് കുറഞ്ഞത് ഒരു ബി യു (ബാലറ്റ് യൂണിറ്റ് ) ഒരു സി യു ( കൺട്രോൾ യൂണിറ്റ് ) ഒരു വി വി പാറ്റ് മെഷീനുകൾ വേണ്ടി വരും.

ഒരേ സമയം തിരഞ്ഞെടുപ്പിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഇ വി എമ്മുകളുടെയും വി വി പാറ്റുകളുടേയും എണ്ണം 46,75,100 ബിയു, 33,63,300 സിയു, 36,62,600 വിവിപാറ്റുകൾ ആണെന്ന് കമ്മീഷൻ പറഞ്ഞു. 2023 ന്റെ തുടക്കത്തിൽ ഇ വി എം കളുടെ ഏകദേശ ചെലവ് ബി യു ഒന്നിന്
‌7,900 രൂപയും സി യു ഒന്നിന് 9,800 രൂപയും വിവി പാറ്റ് യൂണിറ്റിന് 16,000 രൂപയും ആയിരുന്നു.

യന്ത്രങ്ങൾക്ക് വേണ്ടി വരുന്ന ചെലവുകൾക്ക് പുറമെ സുരക്ഷ ഉദ്യോ​ഗസ്ഥർ, വാഹനങ്ങൾ തുടങ്ങിയവയും ആവശ്യമായി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. പുതിയ ഇ വി എമ്മുകൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരി​ഗണിക്കുമ്പോൾ 2029 ൽ മാത്രമേ പെതു തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനാകൂബ എന്നും കമ്മീഷൻ പറഞ്ഞു. ഏകദേശ കണക്കനുസരിച്ച് രാജ്യത്ത് ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി 11. 8 ലക്ഷം പോളിം​ഗ് സ്റ്റേഷനുകൾ സജ്ജമാക്കേണ്ടി വരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+