കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രാജ്യം ഒരു ഭാഷ ഒരിക്കലും നടക്കാത്ത ആശയം; ഒരു മിനിറ്റിൽ 3 ഭാഷ സംസാരിച്ച് ജയറാം രമേശ്

Google Oneindia Malayalam News

ബെംഗളൂരു: ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ഒരിക്കലും നടപ്പിലാകില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഒരു രാജ്യം ഒരു നികുതി എന്ന ആശയം നടപ്പിലായേക്കാം, എന്നാൽ ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് ജയറാം രമേശ് പറഞ്ഞു. നമ്മൾ ഒരു രാജ്യമാണ്, നമുക്ക് ഒരുപാട് ഭാഷകളുണ്ട്. നമ്മൾ ഒരു രാജ്യമാണ് നമുക്ക് ഒരുപാട് സംസ്ഥാനങ്ങളുടെ. ഇത് മനസിലാക്കണമെന്നും ജയറാം രമേശ് ഓർമപ്പെടുത്തി.

കശ്മീരിൽ പോകണം, കുടുംബത്തെ കാണണം; ജന്മനാട്ടിലേക്ക് പോകാൻ അനുമതി തേടി ഗുലാം നബി ആസാദ് കോടതിയിൽകശ്മീരിൽ പോകണം, കുടുംബത്തെ കാണണം; ജന്മനാട്ടിലേക്ക് പോകാൻ അനുമതി തേടി ഗുലാം നബി ആസാദ് കോടതിയിൽ

ബെംഗളൂരുവിൽ നടന്ന ചടങ്ങിലായിരുന്നു ജയറാം രമേശിന്റെ വിമർശനം, കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, ഗവർണർ വാജുഭായ് വാല തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് ഭാഷകളിൽ സദസ്സിനെ അഭിസംബോധന ചെയ്താണ് ജയറാം രമേശ് പ്രസംഗം ആരംഭിച്ചത്.

jayaram

ഒരു മിനിറ്റിൽ മൂന്ന് ഭാഷകളാണ് ഞാൻ സംസാരിച്ചത്. നമുക്ക് ഒരു രാജ്യം- ഒരു നികുതി, ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ് എന്നീ ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കും. എന്നാൽ ഏതൊരു സാഹചര്യത്തിലും ഒരു രാജ്യം- ഒരു സംസ്കാരം, ഒരു രാജ്യം ഒരു ഭാഷ എന്നീ ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെടുത്താനാണ് താൻ മൂന്ന് ഭാഷകളിൽ സംസാരിച്ച് തുടങ്ങിയതെന്ന് ജയറാം രമേശ് പറഞ്ഞു.

Recommended Video

cmsvideo
Amit Shah Hindi : അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ മാത്രം | Oneindia Malayalam

രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും, ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നുമുള്ള അമിത് ഷായുടെ പ്രസ്താവന ഏറെ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ എന്ന ആശയത്തിനെതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

English summary
One nation one language will never be a reality, says Jayaram Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X