Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ ഒരു സംസ്ഥാനത്ത് നികുതി അടച്ച് അതിരുകളില്ലാതെ കറങ്ങാമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: രാജ്യത്തെ ഒരു സംസ്ഥാനത്ത് നികുതിയടച്ച് അതിരുകളില്ലാതെ വാഹനമോടിക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ നികുതിയില്ലാതെ അടുത്ത സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യാമെന്ന കാര്യത്തിലാണ് കോടതി ഉത്തരവ്. പലയിടങ്ങളിലായുള്ള റോഡ് നികുതി എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് 2014 ല്‍ ഫേസ്ബുക്ക് കൂട്ടായ്മ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

ഇനി മുതല്‍ ഒരു സംസ്ഥാനത്ത് നികുതി അടച്ചാല്‍ മതി. അന്യ സംസ്ഥാനത്ത് വാഹനം ഓടിക്കണമെങ്കില്‍ അവിടെ വാഹന രജിസ്‌ട്രേഷനല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് നികുതി അടയ്ക്കണമെന്നായിരുന്നു നിയമം എന്നാല്‍ ഇതിനെതിരെയാണ് കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ നികുതി അടച്ചില്ലെങ്കില്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇത് യാത്രക്കാരെ ഏറെ ദുരിത്തിലാക്കിയിരുന്നു.

vehicle.j

വസീം മേനോനാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഒരു ദേശത്തിന് ഒരു നികുതി എന്ന നിലയിലായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 75.000 ജനങ്ങള്‍ ഒപ്പു വച്ച പാരാതിയാണ് ഇദ്ദേഹം ് സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ രണ്ടു തവണ കണ്ടിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും വസീം മേനോന്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ നികുതിയാണ് കര്‍ണാടക വാങ്ങികൊണ്ടിരുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞ നിരക്കിലുള്ള വാഹനങ്ങള്‍ക്ക്(3-6 ലക്ഷം) 14.43 ശതമാനവും (6-8) എന്നിവയ്ക്ക് 15.57 (10-20) 18 ശതമാനം എന്ന നിരക്കിലാണ് നികുതി ഈടാക്കിയിരുന്നത്. ഇതു കൂടാതെ വാഹന ഉടമകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. വര്‍ണ വിവേചനത്തിന്റെ അടിസ്ഥാനത്തിലും നികുതി ഈടാക്കുന്നുതായി വസീം മേനോന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+