Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: സംയുക്ത പാർലമെന്ററി സമിതിയിൽ പ്രിയങ്ക ​ഗാന്ധിയും, ആകെ 31 അം​ഗങ്ങൾ

ഡൽഹി: ‌‌‌ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനായുള്ള നിയമനിർമാണ് ചട്ടക്കൂട് പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിച്ചു. ലോക് സഭയിൽ നിന്ന് 21 എം പിമാരും രാജ്യസഭയിൽ നിന്ന് 10 എം പിമാണ് ജെ പി സിയിൽ ഉള്ളത്. ലോക്സഭയിൽ നിന്നുള്ള എം പിമാരിൽ ബി ജെ പി നേതാക്കളായ അനുരാ​ഗ് താക്കൂർ, അനിൽ ബലൂനി, കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി എന്നിവർ ഉൾപ്പെടുന്നു.

പുതിയ ജെ പി സി അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയുടെ ആദ്യ ദിവസത്തിനകം പാർലമെൻ്റിൽ റിപ്പോർട്ട് നൽകണം. സംബിത് പത്ര, സുപ്രിയ സുലെ, മനീഷ് തിവാരി, കല്യാൺ ബാനർജി തുടങ്ങിയവരും സമിതിയിൽ ഉൾപ്പെട്ടതായാണ് വിവരം. ദേശീയ - സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്തുന്നതിന് ഭരണഘടന ഭേദ​ഗതി ചെയ്യാനാകുമോ എന്ന് തീരുമാനിക്കാനാണ് ജെ പി സി രൂപീകരിക്കുന്നത്.

priyanka

പി പി ചൗധരി, ഡോ. സി എം രമേഷ്, ബൻസുരി സ്വരാജ്, പർഷോത്തംഭായ് രൂപാല, അനുരാഗ് സിംഗ് താക്കൂർ, വിഷ്ണു ദയാൽ റാം, ഭർതൃഹരി മഹ്താബ്, ഡോ. സംബിത് പത്ര, അനിൽ ബലൂനി, വിഷ്ണു ദത്ത് ശർമ്മ, പ്രിയങ്ക ഗാന്ധി ,മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത്, ധർമേന്ദ്ര യാദവ്, കല്യാൺ ബാനർജി, ടി എം സെൽവഗണപതി, ജി എം ഹരീഷ് ബാലയോഗി, സുപ്രിയ സുലെ, ഡോ. ശ്രീകാന്ത് ഏകനാഥ് ഷിൻഡെ, ചന്ദൻ ചൗഹാൻ, ബാലഷോരി വല്ലഭനേനി എന്നിവരാണ് വോക് സഭയിൽ നിന്നുള്ള അം​ഗങ്ങൾ. രാജ്യസഭയിൽ നിന്നുള്ള അം​ഗങ്ങളുടെ പേക് പ്രഖ്യാപിക്കും. ലോക്സഭയിൽ നിന്ന് 14 അം​ഗങ്ങൾ എൻ ഡി എയിൽ നിന്നാണ്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് ലോക് സഭയിൽ അവതരിപ്പിച്ചത്. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. ബില്ല് അവതരണം വോട്ടെടുപ്പിലൂടെ പാസാക്കി. 269 എം പിമാർ അനുകൂലിച്ചു. 198 പേർ എതിർത്തു.
ഇതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയർന്നത്. ബില്ല് പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ടിവരുമെന്ന് കോൺ​ഗ്രസ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+