കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയകാര്‍ക്ക് പ്രത്യേക തൊലിക്കട്ടിയാണെന്ന് ഷാരൂഖ് ഖാന്‍

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: സോഷ്യല്‍ മീഡിയയിലൂടെ ചെറിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമല്ല കിങ് ഖാന്‍ ഷാരൂഖ് ഖാന് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നിട്ടും, സോഷ്യല്‍ മീഡിയകള്‍ക്കെതിരെ പരാതി നല്‍കാനൊന്നും ഷാരൂഖ് വന്നിട്ടില്ല. ഇന്നത്തെ സമൂഹത്തില്‍ സോഷ്യല്‍ മീഡിയകള്‍ക്കുള്ള പ്രധാന്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷാരൂഖിന്റെ മറുപടി ഇത്രമാത്രം.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് അപാര തൊലിക്കട്ടി വേണമെന്നാണ് ഷാരൂഖ് പറഞ്ഞത്. നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകും. അതിനു പരിധി നിശ്ചയിക്കാനാവില്ലെന്നും താരം അഭിപ്രായപ്പെട്ടു.

srk

ബെംഗളൂരു ഐഐഎമ്മില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഷാരൂഖ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സോഷ്യല്‍ മീഡിയ നല്ലൊരു പ്ലാറ്റ് ഫോമാണെന്ന് ഷാരൂഖ് പറയുന്നു. നല്ല കാര്യങ്ങള്‍ ഒരുപാട് ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ചായിരുന്നു ഷാരൂഖ് സംസാരിച്ചത്.

അതേസമയം, ഷാരൂഖിന്റെ വരാനിരിക്കുന്ന ദില്‍വാലെ എന്ന ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഹിന്ദു സംഘടന രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ അടിച്ചു തകര്‍ക്കുമെന്നുള്ള ഭീഷണിയുമുണ്ട്.

English summary
Bollywood star Shah Rukh Khan today said twiteratti and other social media users should be thick-skinned and shouldn't be complaining and defining limits of what is good or bad opinion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X