ഒരു രാത്രി കൂടെക്കഴിഞ്ഞാല്‍ യൂണി. ടോപ് ആക്കാമെന്ന് വിദ്യാര്‍ഥിനിയോട് പ്രൊഫസര്‍
ഗ്രേറ്റര്‍ നോയിഡ: ഒരു രാത്രി കൂടെക്കഴിഞ്ഞാല്‍ യൂണിവേഴ്സിറ്റിയിലെ മികച്ച വിദ്യാര്ഥിനിയാക്കാമെന്നും കൂടുതല്‍ മാര്ക്കുതരാമെന്നും വാഗ്ദാനം ചെയ്ത പ്രൊഫസര്‍ വിവാദത്തില്‍. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ ഗൗതം ബുദ്ധ യൂണിവേഴ്സിറ്റിയിലെ അധ്യാപകനാണ് വിദ്യാര്‍ഥിനിയെ ലൈംഗിക ബന്ധത്തിനായി ക്ഷണിച്ചത്.
ആദ്യ വര്‍ഷ ഇലക്ടോണിക് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പ്രൊഫസറുടെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് അധ്യാപിക യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് പരാതി നല്കി. സംഭവം മറ്റു വിദ്യാര്‍ഥികളും അറിഞ്ഞതോടെ യൂണിവേഴ്സിറ്റി പരിസരത്ത് പ്രതിഷേധങ്ങളും സംഘടിപ്പിക്കപ്പെട്ടു. വിഷയത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിദ്യാര്‍ഥിനിയുമായി അടുപ്പം കാട്ടിയ അധ്യാപകന് ശാരീരികമായ വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു രാത്രി തനിക്കൊപ്പം കഴിഞ്ഞാല്‍ യൂണിവേഴ്സിറ്റിയെ ടോപ് ഗ്രേഡ് സ്റ്റുഡന്റ് ആക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തന്നോട് സഹകരിച്ചാല്‍ കരിയര്‍ സുരക്ഷിതമാക്കാമെന്നായിരുന്നു അധ്യാപകന്റെ മറ്റൊരു വാഗ്ദാനം.
ഇതേത്തുടര്‍ന്ന് വൈസ് ചാന്‍സലറുടെ ഓഫീസിന് പുറത്ത് വിദ്യാര്‍ഥികള്‍ വലിയതോതിലുള്ള പ്രതിഷേധം സംഘടിപ്പിച്ചു. അധ്യാപകനെതിരെ എത്രയും പെട്ടെന്ന് നടപടിവേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പരാതി പോലീസ് കൈമാറാനും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications