കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാച്ചിൻ ഹീറോ കേണൽ നരേന്ദ്ര കുമാർ അന്തരിച്ചു: ഇന്ത്യയെ കാത്ത ഒറ്റയാൾ പോരാളിയ്ക്ക് വിട

Google Oneindia Malayalam News

ദില്ലി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യത്തെ ഇന്ത്യൻ സൈനികൻ എന്നറിയപ്പെടുന്ന കേണൽ റിട്ട. നരേന്ദർ കുമാർ അന്തരിച്ചു. ദില്ലിയിലെ വസതിയിൽ വെച്ചാണായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. പാക് സൈന്യത്തിന്റെ സിയാച്ചിൻ കീഴടക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും ശത്രു സൈന്യത്തെ തുരത്തുന്നതിലും അദ്ദേഹം നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 1984ലെ ഓപ്പറേഷൻ മേഘദൂതിൽ കേണൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം നടത്തിയ സൈനിക ഓപ്പറേഷന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത് അദ്ദേഹമായിരുന്നു. അതേ സമയം തന്നെ രാജ്യത്തെ മികച്ച പർവ്വതാരോഹകരുടെ പട്ടികയിലും അദ്ദേഹം മുന്നിൽത്തന്നെയാണ്.

പ്രതീക്ഷയോടെ ലോകം: 2021നെ ആദ്യം വരവേറ്റത് ന്യൂസിലാന്റും ആസ്ട്രേലിയയും, ആശംസകൾ നേർന്ന് ഉപരാഷ്ട്രപതി പ്രതീക്ഷയോടെ ലോകം: 2021നെ ആദ്യം വരവേറ്റത് ന്യൂസിലാന്റും ആസ്ട്രേലിയയും, ആശംസകൾ നേർന്ന് ഉപരാഷ്ട്രപതി

പത്മശ്രീ, പരമവിശിഷ്ട സേവാ മെഡൽ, കീർത്തി ചക്ര, അതിവിശിഷ്ട സേവാ മെഡൽ, അർജുന അവാർഡ് എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ രാജ്യസുരക്ഷയ്ക്ക് സഹായകമാകുന്ന വിവരങ്ങൾ ശേഖരിക്കുന്ന സൈനിക ഉദ്യോഗസ്ഥർക്ക് നൽകുന്ന മക്ഗ്രഗർ പുരസ്കാരവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

 narendra3

കേണൽ കുമാറിനോടുള്ള ആദരസൂചകമായാണ് സിയാച്ചിൻ ബറ്റാലിയനെ കുമാർ എന്ന് നാമകരണം ചെയ്യുന്നത്. ഇന്ത്യയുടെ സൈനിക രാഷ്ട്രീയ നേതൃത്വത്തെ സിയാച്ചിനിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

English summary
One of the bravest former Indian army men Col. Narender Kumar dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X