'തനിക്ക് സാധിച്ചു, 'ആ ഒരാൾക്ക് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല', നെഹ്റുവിനെ പരിഹസിച്ച് മോദി
അനന്ത്: ജവഹർലാൽ നെഹ്റുവിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായ് പട്ടേൽ നാട്ടുരാജ്യങ്ങളുടെ ലയന പ്രശ്‌നങ്ങൾ പരിഹരിച്ചപ്പോൾ ഒരാൾക്ക് കശ്മീർ പ്രശ്നം പോലും പരിഹരിക്കാൻ കഴിഞ്ഞില്ലന്നായിരുന്നു മോദിയുടെ പരിഹാസം.
ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നടന്ന പ്രചാരണ റാലിയിൽ വെച്ചാണ് മോദിയുടെ പ്രതികരണം. "സർദാർ വല്ലഭായ് പട്ടേൽ നാട്ടുരാജ്യങ്ങളുടെ ലയന പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചു. എന്നാൽ ഒരാൾക്ക് കശ്മീർ പ്രശ്നം പോലും പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ പാത പിന്തുടർന്നതിനാൽ ഏറെ നാളായി നിലനിന്ന് വന്ന കശ്മീർ പ്രശ്നം പരിഹരിക്കാൻ സാധിച്ചെന്നും മോദി പറഞ്ഞു.ഈ വർഷം അവസാനം ഗുജറാത്ത് നിയമസഭതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായിരുന്നു ഗുജറാത്തിലെ മോദിയുടെ റാലി. "സർദാർ സാഹിബിന്റെ പാത പിന്തുടരുന്നതിനാൽ അദേഹത്തിന്റെ ചില മൂല്യങ്ങൾ എനിക്കുണ്ട്. അതുകൊണ്ടാണ് എനിക്ക് കാശ്മീരിന്റെ പ്രശ്നം പരിഹരിക്കാൻ സാധിച്ചത്- പ്രധാനമന്ത്രി പറഞ്ഞു.

അർബൻ നക്സലുകൾ സർദാർ പട്ടേലിന്റെ സ്വപ്ന പദ്ധതിയായ സർദാർ സരോവർ അണക്കെട്ടിന്റെ നിർമാണം തടസപ്പെടുത്താൻ ശ്രമിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.മാവോയിസ്റ്റ് ലക്ഷ്യത്തോട് അനുഭാവം പുലർത്തുന്നവരെയും, രാഷ്ട്രീയത്തിലെ ചില വിഭാഗങ്ങളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് അർബൻ നക്സൽ. സംസ്ഥാനം മുമ്പ് ഭരിച്ചിരുന്ന സർക്കാരുകളേയും മോദി രൂക്ഷമായി വിമർശിച്ചു. മുമ്പുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ഡാമുകൾ നിർമ്മച്ചു. എന്നാൽ ജല വിതരണത്തിനായി കനാലുകൾ നിർമ്മിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡാമുകൾ കാണാൻ നിർമ്മിച്ചതാണോയെന്നും മോദി പരിഹസിച്ചു.

'അവർ അണക്കെട്ടുകൾ നിർമ്മിച്ചു. എന്നാൽ കനാലുകൾ പണിതില്ല. ഡാമുകൾ ഉവർ കാണാൻ വേണ്ടി നിർമ്മിച്ചതാണോ? കഴിഞ്ഞ 20 വർഷം കൊണ്ട് ഞാൻ അതൊക്കെ മാറ്റിയെടുത്തു. എല്ലായിടത്തും വെള്ളമെത്തി. ഗുജറാത്തിന്റെ കാർഷിക മേഖല മികച്ചതായി. മേഖലയിൽ 10 മുൽ 20 ശതമാനം വരെ വളർച്ചയുണ്ടായി. - മോദി പറഞ്ഞു. ഗുജാറാത്തിൽ സർദാർ പട്ടേലിന്റെ ബഹുമാനാർത്ഥം നിർമ്മിച്ച നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എപ്പോഴേങ്കിലും കോൺഗ്രസ് സന്ദർശിച്ചിട്ടുണ്ടോ എന്ന് നേതാക്കളെ കണ്ടാൽ ചോദിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

'പതിറ്റാണ്ടുകൾക്ക് മുമ്പ് സർദാർ സാഹിബ് അന്തരിച്ചു. കുറച്ച് ഔചിത്യം കോൺഗ്രസ് ഇപ്പോഴെങ്കിലും കാണിക്കുകയും സർദാർ സാഹബിന്റെ കാൽക്കൽ വണങ്ങുകയും ചെയ്യുക.എന്നാൽ അവർ അങ്ങനെ ചെയ്യില്ല. ഗാന്ധിജിയുടെ പേരിൽ ദശാബ്ദങ്ങളായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ആളുകൾക്ക് ദണ്ഡി യാത്രയുടെ വഴി മെച്ചപ്പെടുത്താനുള്ള ആശയം ഇതുവരെ ലഭിച്ചില്ല. എന്നാൽ ആ ദൗത്യംബിജെപി ഏറ്റെടുത്തു. വഴകൾ വികസിപ്പിച്ചു. ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ആധുനിക ഹൈവേ നിർമ്മിച്ചു. ബിജെപി സർക്കാർ 20 വർഷം കൊണ്ട് ഗുജറാത്തിലെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കി. സേവനം സുരക്ഷ സമാധാനം എന്നിവയുടെ പര്യായമായി ബിജെപി മാറിയെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications