ഒരു വ്യക്തിക്കോ ആശയത്തിനോ രാജ്യത്തെ ഉണ്ടാക്കാനോ തകര്‍ക്കാനോ കഴിയില്ല; മോഹന്‍ ഭാഗവത്
'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്നത് രാജ്യത്തിന്റെ ആവശ്യമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമാണ് ഭാഗവതിന്റെ പ്രതികരണം

ന്യൂദല്‍ഹി: ഒരു വ്യക്തിക്കോ ഒരു പ്രത്യയശാസ്ത്രത്തിനോ ഒരു രാജ്യത്തെ ഉണ്ടാക്കാനോ തകര്‍ക്കാനോ കഴിയില്ലെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. രാജ രത്‌ന പുരസ്‌കാര്‍ സമിതി സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് മോഹന്‍ ഭഗവതിന്റെ പ്രതികരണം.
നല്ല രാജ്യങ്ങള്‍ക്ക് ധാരാളം ചിന്തകളുണ്ടെന്നും എല്ലാത്തരം സംവിധാനങ്ങളും സ്ഥാപിച്ച് അവ വളരുന്നു എന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന പദ്ധതിയെ എതിര്‍ക്കുന്നതാണ് ആര്‍ എസ് എസ് മേധാവിയുടെ പ്രസ്താവന എന്നാണ് ചിലര്‍ വിലയിരുത്തുന്നത്.
'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്നത് രാജ്യത്തിന്റെ ആവശ്യമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും തന്റെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചിരുന്നു. ഒരു രാജ്യവും ഒരു തെരഞ്ഞെടുപ്പ് എന്നത് സമയവും പണവും ലാഭിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് തങ്ങളുടെ നിലപാട് എന്നതിന്റെ സൂചനയാണ് ആര്‍ എസ് എസ് മേധാവിയുടെ പ്രതികരണം. അതേസമയം നാഗ്പൂരിലെ മുന്‍ രാജകുടുംബമായ ബോണ്‍സ്‌ലെ കുടുംബത്തിന് സംഘ് സ്ഥാപകന്‍ കെ ബി ഹെഡ്ഗേവാറിന്റെ കാലം മുതല്‍ ആര്‍ എസ് എസുമായി ബന്ധമുണ്ടായിരുന്നു എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഛത്രപതി ശിവാജി പരമാധികാര രാഷ്ട്രം സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ കാലത്ത് ദക്ഷിണേന്ത്യയെ അതിക്രമങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. സമാനമായി നാഗ്പൂര്‍ ബോണ്‍സ്‌ലെ കുടുംബത്തിന്റെ ഭരണത്തിന് കീഴില്‍ കിഴക്ക് ഭാഗവും ഉത്തരേന്ത്യയും അതിക്രമങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതായും മോഹന്‍ ഭാഗവത് പറഞ്ഞു.












Click it and Unblock the Notifications