പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ കാശ്മീരില്‍ ഭീകരാക്രമണം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗറിലെ ഗഞ്ജ്ബാക്ഷ് പാര്‍ക്കിനു സമീപം നോവാട്ടയില്‍ ഞായറാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് ജവാന്‍മാരും പോലീസ് സേനാംഗങ്ങളും ഉള്‍പ്പെടെ 14 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. പോലീസ് സംഘത്തിനുനേരെ തീവ്രവാദികള്‍ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
ഒളിയാക്രമണത്തില്‍ പകച്ച പോലീസ് സംഘം തിരിച്ചടിച്ചു. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ എസ്.എം.എച്ച്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണെന്ന് പോലീസ് വക്താവ് അറിയിച്ചു.

തീവ്രവാദികള്‍ പോലീസിനു നേരെ കല്ലെറിയുകയും ചെയ്തിരുന്നു. രണ്ടുദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. പ്രധാനമന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശനമുള്ളതിനാല്‍ സംസ്ഥാനത്ത് കനത്ത സുരക്ഷ പാലിച്ചുവരുന്നതിനിടയിലാണ് അക്രമമുണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കപ്പാത ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ഞായറാഴ്ച കാശ്മീരിലെത്തിയിരുന്നു.












Click it and Unblock the Notifications