ഒരു രൂപയ്ക്ക് സാരി!! അതു വിറ്റ കടക്കാരന്റെ ഇപ്പോഴത്തെ സ്ഥിതി,എല്ലാത്തിനും കാരണം മോദിയെന്ന്!!
ആദ്യത്തെ കടയേക്കാള്‍ വലിയൊരു കട ഇയാള്‍ തുടങ്ങിക്കഴിഞ്ഞു
ബംഗളൂരു: കേവലം ഒരു രൂപയ്ക്ക് സാരിയോ? ഞെട്ടേണ്ട സംഭവം സത്യമാണ്. കര്‍ണാടകയിലെ കച്ചവടക്കാരനായ ചന്ദ്രശേഖര്‍ പസാര്ഗെയാണ് ഈ വിപ്ലവം തുടങ്ങിയത്. അന്ന് പസാര്‍ഗെ ഇത്തരമൊരു ഓഫര്‍ വച്ചപ്പോള്‍ മറ്റു കടക്കാര് ഉള്ളില്‍ ചിരിക്കുകയായിരുന്നു. ഇത് അധികദിവസമൊന്നും മുന്നോട്ടുപോവില്ല. കടംകയറി ഇയാള്‍ കുത്തുപാളയെടുക്കുമെന്ന് ഇവര്‍ അടക്കം പറഞ്ഞു. എന്നാല്‍ പസാര്‍ഗെയുടെ ഇപ്പോഴത്തെ വളര്‍ച്ച അമ്പരപ്പിക്കും.

ഒരു രൂപയ്ക്ക് സാരിയെന്ന ഓഫര്‍ പ്രഖ്യാപിച്ച് മാസങ്ങളായിട്ടും പസാര്‍ഗെയുടെ ശൃഷ്ടി ദൃഷ്ടിയെന്ന കടയ്ക്ക് ഇപ്പോഴും ഒരു കുലുക്കവുമില്ല. ഗംഭീര കച്ചവടവുമായി ഇയാള്‍ ആളുകളെ കൈയിലെടുത്തു കഴിഞ്ഞു. നേരത്തേ ഒരു കട മാത്രമുണ്ടായിരുന്ന പസാര്‍ഗെ രണ്ടാമത്തെ കട കൂടി തുടങ്ങിക്കഴിഞ്ഞു. ഇതാവട്ടെ ആദ്യത്തേതിനേക്കാള്‍ വലുതും.

നോട്ട് നിരോധനത്തെത്തുടര്‍ന്നു ദുരിതത്തിലായ പാവപ്പെട്ട സ്ത്രീകളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ഒരു രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതെന്നു പസാര്‍ഗെ പറഞ്ഞു. ഇതു തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതായി ഇയാള്‍ വ്യക്തമാക്കി.

പസാര്‍ഗെയുടെ രണ്ടു കടകളിലേക്കും ഇപ്പോള്‍ ജനപ്രവാഹമാണ്. ഒരു രൂപയുടെ സാരിയുടെ ഓഫറുമായി തുടങ്ങി പസാര്‍ഗെ പുതിയ പല ഓഫറുകളും അവതരിപ്പിച്ചു കഴിഞ്ഞു. 20, 165, 265 രൂപയുടെ സാരികളാണ് മറ്റൊരു ആകര്‍ഷണം.

2000 രൂപയോളം മതിപ്പു വരുന്ന സില്‍ക്ക് സാരികള്‍ക്ക് ഇവിടുത്തെ വില 450 രൂപ മാത്രമാണ്. കൂടാതെ ഷര്‍ട്ട്, പാന്റ് തുണികള്‍ക്ക് യഥാര്‍ഥ വിലയേക്കാള്‍ നാലിലൊന്നു മാത്രമേ ഇവിടേയുള്ളൂ. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്കു ഓഫര്‍ പെരുമഴയാണ്. റെഫ്രിജറേറ്റര്‍, കിടക്ക, വീട്ട് സാധനങ്ങള്‍ എന്നിവയെല്ലാം ഓഫറായി ലഭിക്കും.

ഇത്രയൊക്കെ ഓഫറുകള്‍ നല്‍കിയിട്ടും തനിക്കു നഷ്ടമുണ്ടായിട്ടില്ലെന്നു പസാര്‍ഗെ പറഞ്ഞു. 12 ജോലിക്കാരാണ് തുടക്കത്തില്‍ ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ ഇത് 26 ആയെന്നും സ്റ്റോര്‍ മാനേജര്‍ പുഷ്പക് കുമാര്‍ വ്യക്തമാക്കി.

ബിസിനസ് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പസാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തങ്ങളെ നോട്ടുനിരോധനം പ്രഖ്യാപിച്ച് രക്ഷിച്ചതെന്നും ഇതിനാല്‍ അദ്ദേഹത്തെ തന്നെ പിന്തുണയക്കുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications