കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രൂപയ്ക്ക് സാരി!! അതു വിറ്റ കടക്കാരന്റെ ഇപ്പോഴത്തെ സ്ഥിതി,എല്ലാത്തിനും കാരണം മോദിയെന്ന്!!

ആദ്യത്തെ കടയേക്കാള്‍ വലിയൊരു കട ഇയാള്‍ തുടങ്ങിക്കഴിഞ്ഞു

  • By Manu
Google Oneindia Malayalam News

ബംഗളൂരു: കേവലം ഒരു രൂപയ്ക്ക് സാരിയോ? ഞെട്ടേണ്ട സംഭവം സത്യമാണ്. കര്‍ണാടകയിലെ കച്ചവടക്കാരനായ ചന്ദ്രശേഖര്‍ പസാര്‍ഗെയാണ് ഈ വിപ്ലവം തുടങ്ങിയത്. അന്ന് പസാര്‍ഗെ ഇത്തരമൊരു ഓഫര്‍ വച്ചപ്പോള്‍ മറ്റു കടക്കാര്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു. ഇത് അധികദിവസമൊന്നും മുന്നോട്ടുപോവില്ല. കടംകയറി ഇയാള്‍ കുത്തുപാളയെടുക്കുമെന്ന് ഇവര്‍ അടക്കം പറഞ്ഞു. എന്നാല്‍ പസാര്‍ഗെയുടെ ഇപ്പോഴത്തെ വളര്‍ച്ച അമ്പരപ്പിക്കും.

പസാര്‍ഗെ കരുത്തോടെ മുന്നോട്ട്

ഒരു രൂപയ്ക്ക് സാരിയെന്ന ഓഫര്‍ പ്രഖ്യാപിച്ച് മാസങ്ങളായിട്ടും പസാര്‍ഗെയുടെ ശൃഷ്ടി ദൃഷ്ടിയെന്ന കടയ്ക്ക് ഇപ്പോഴും ഒരു കുലുക്കവുമില്ല. ഗംഭീര കച്ചവടവുമായി ഇയാള്‍ ആളുകളെ കൈയിലെടുത്തു കഴിഞ്ഞു. നേരത്തേ ഒരു കട മാത്രമുണ്ടായിരുന്ന പസാര്‍ഗെ രണ്ടാമത്തെ കട കൂടി തുടങ്ങിക്കഴിഞ്ഞു. ഇതാവട്ടെ ആദ്യത്തേതിനേക്കാള്‍ വലുതും.

ഓഫര്‍ കൊണ്ടുവന്നത് നോട്ട് നിരോധനം മൂലം

നോട്ട് നിരോധനത്തെത്തുടര്‍ന്നു ദുരിതത്തിലായ പാവപ്പെട്ട സ്ത്രീകളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ഒരു രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതെന്നു പസാര്‍ഗെ പറഞ്ഞു. ഇതു തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതായി ഇയാള്‍ വ്യക്തമാക്കി.

കടകളിലേക്ക് ജനപ്രവാഹം

പസാര്‍ഗെയുടെ രണ്ടു കടകളിലേക്കും ഇപ്പോള്‍ ജനപ്രവാഹമാണ്. ഒരു രൂപയുടെ സാരിയുടെ ഓഫറുമായി തുടങ്ങി പസാര്‍ഗെ പുതിയ പല ഓഫറുകളും അവതരിപ്പിച്ചു കഴിഞ്ഞു. 20, 165, 265 രൂപയുടെ സാരികളാണ് മറ്റൊരു ആകര്‍ഷണം.

സില്‍ക് സാരിയുടെ വില 450 രൂപ

2000 രൂപയോളം മതിപ്പു വരുന്ന സില്‍ക്ക് സാരികള്‍ക്ക് ഇവിടുത്തെ വില 450 രൂപ മാത്രമാണ്. കൂടാതെ ഷര്‍ട്ട്, പാന്റ് തുണികള്‍ക്ക് യഥാര്‍ഥ വിലയേക്കാള്‍ നാലിലൊന്നു മാത്രമേ ഇവിടേയുള്ളൂ. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്കു ഓഫര്‍ പെരുമഴയാണ്. റെഫ്രിജറേറ്റര്‍, കിടക്ക, വീട്ട് സാധനങ്ങള്‍ എന്നിവയെല്ലാം ഓഫറായി ലഭിക്കും.

ഒരു നഷ്ടവുമില്ല

ഇത്രയൊക്കെ ഓഫറുകള്‍ നല്‍കിയിട്ടും തനിക്കു നഷ്ടമുണ്ടായിട്ടില്ലെന്നു പസാര്‍ഗെ പറഞ്ഞു. 12 ജോലിക്കാരാണ് തുടക്കത്തില്‍ ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ ഇത് 26 ആയെന്നും സ്‌റ്റോര്‍ മാനേജര്‍ പുഷ്പക് കുമാര്‍ വ്യക്തമാക്കി.

മോദിക്കു നന്ദി

ബിസിനസ് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പസാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തങ്ങളെ നോട്ടുനിരോധനം പ്രഖ്യാപിച്ച് രക്ഷിച്ചതെന്നും ഇതിനാല്‍ അദ്ദേഹത്തെ തന്നെ പിന്തുണയക്കുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

English summary
When Chandrashekar Pasarge, owner of Srishti Drishti Saree Centre, began giving away saris for a rupee each, fellow vendors thought he would go bankrupt. He has surprised them, by buying a second shop, bigger than the first.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X