ജമ്മു കശ്മീര്‍: സൈനികന് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു, നുഴഞ്ഞുകയറ്റത്തിന് ശക്തമായ തിരിച്ചടി
ജമ്മു കശ്മീരില്‍ സൈനികന്‍ വീരമൃത്യു വരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിലെ നൗഗാം സെക്ടറിലാണ് സംഭവം. സൈന്യം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഭീകരരെ വധിച്ചതായും സൈനികന്‍ കൊല്ലപ്പെട്ടതായും വ്യക്തമാക്കിയത്.
നൗഗാം സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്. ഭീകരര്‍ വെടിയുതിര്‍ത്തതോ
ടെ സൈന്യവും ഭീകരരെ ആക്രമിക്കുകയായിരുന്നു.

നേരത്തെ മെയ് 26ന് ഇന്ത്യൻ അതിർത്തി വഴി നുഴഞ്ഞുകയറിയ പാക് ബാറ്റ് സേനയാണ് ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ കരാർ ലംഘിക്കുകയോ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെടുകയോ ചെയ്താല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ ഡിജിഎംഒയും പാക് ഡിജിഎംഒയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചക്കിടെ പാക് സൈന്യത്തിന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അതിർത്തി വഴി പാക് ഭീകരർ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയിട്ടുള്ളത്.












Click it and Unblock the Notifications