Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെറുസലേം: യുഎന്നിലെ വോട്ട് ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് നെതന്യാഹു

ദില്ലി: ഇന്ത്യാ- ഇസ്രയേല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യ- ഇസ്രായേല്‍ ബന്ധം സ്വര്‍ഗ്ഗത്തില്‍ നടന്ന വിവാഹമാണെന്നാണ് നെതന്യാഹു ചൂണ്ടിക്കാണിച്ചത്. ജൂത സമൂപത്തെ പോലും നിരാശരാക്കിയ പ്രഖ്യാപനമായിരുന്നു നെതന്യാഹുവിന്റേത്. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ എതിര്‍ത്ത് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ വോട്ട് ചെയ്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

ഒരു നെഗറ്റീവ് വോട്ട് പോലും ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇന്ത്യാ സന്ദര്‍ശനം ടെക്നോളജി, കൃഷി എന്നിവയുള്‍പ്പെടെയുള്ള രംഗങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും ലോകത്ത് മാറ്റങ്ങളുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നതായി നെതന്യാഹു പ്രതികരിച്ചിരുന്നു. ഞായറാഴ്ചയാണ് ഇന്ത്യാ സന്ദര്‍ശനത്തിനായി നെതന്യാഹു ഇന്ത്യയിലെത്തിയത്.

 സ്വര്‍ഗ്ഗത്തില്‍ നടന്ന വിവാഹം

സ്വര്‍ഗ്ഗത്തില്‍ നടന്ന വിവാഹം

ഇന്ത്യ- ഇസ്രയേല്‍ ബന്ധം സ്വര്‍ഗ്ഗത്തില്‍ നടന്ന വിവാഹമാണെന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ജറുസലേം വിഷയത്തിലെ ഇന്ത്യയുടെ നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്ത ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു നെഗറ്റീവ് വോട്ട് പോലും ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വോട്ടിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് നെതന്യാഹു ഇപ്രകാരം പ്രതികരിച്ചത്.

 മോദി മികച്ച നേതാവ്

മോദി മികച്ച നേതാവ്

രണ്ട് രാജ്യങ്ങളും തമ്മില്‍ രണ്ട് പ്രത്യേക ബന്ധമാണുള്ളത്. രാജ്യത്തെ ജനങ്ങളും നേതാക്കളും തമ്മില്‍ പ്രത്യേക ബന്ധമാണുള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്വര്‍ഗ്ഗത്തില്‍ വച്ച് നടന്ന വിവാഹമാണെന്നും നെതന്യാഹു പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മികച്ച നേതാവാണെന്നും വിശേഷിപ്പിച്ച നെതന്യാഹു മോദി ജനങ്ങള്‍ക്ക് മികച്ച ഭാവി നല്‍കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചു

ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചു


ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നീക്കത്തോട് എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് വേണ്ടി അവതരിപ്പിച്ച യുഎന്‍ പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെയുള്ള 128 രാജ്യങ്ങളാണ് പിന്തുണച്ച് വോട്ട് ചെയ്തത്. ഐക്യരാഷ്ട്ര സഭയില്‍ യുഎന്‍ നീക്കത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെ എതിര്‍ത്ത രാജ്യങ്ങളുടെ സഹായധനം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതില്‍ ഇന്ത്യയുമായി പ്രശ്നങ്ങളില്ലെന്നും ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനയായി കാണാവുന്നതാണ്.

ജെറുസലേം വിഷയത്തില്‍ എതിര്‍പ്പ്

ജെറുസലേം വിഷയത്തില്‍ എതിര്‍പ്പ്


അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. 128 രാജ്യങ്ങള്‍ യുഎസ് നീക്കത്തെ എതിര്‍ത്തുകൊണ്ടുള്ള യുഎന്‍ പ്രമേയത്തെ അംഗീകരിച്ചപ്പോള്‍ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും 21 രാജ്യങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നതിന് ഹാജരായിരുന്നുമില്ല. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നീക്കത്തോട് എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു യുഎന്‍ പ്രമേയം അവതരിപ്പിച്ചത്. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി അംഗീകരിക്കരുതെന്നും ജെറുസലേമില്‍ എംബസി ആരംഭിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് യുഎന്‍ പ്രമേയം. ഡിസംബര്‍ 21നായിരുന്നു ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+