ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരു വര്‍ഷം; ശ്രീനഗറില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജമ്മുകശ്മീരിന് പ്രത്യേകം പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂ. ആഗസ്റ്റ് 4, 5 തിയ്യതികളില്‍ കര്‍ഫ്യൂ നിലവില്‍ വരുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഷാഹിദ് ഇഖ്ബാല്‍ ചൗദരി അറിയിച്ചു.
Recommended Video
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അക്രമാസക്തമായ പ്രതിഷേധം നടക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

2019 ആഗസ്റ്റ് 5 നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ഇവിടം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്യുന്നത്. പാക്കിസ്ഥാന്റെ പിന്‍ബലമുള്ളതും വിഘടനവാദ ഗ്രൂപ്പുകളും ചേര്‍ന്ന് ആഗസ്റ്റ് 5 കരിദിനമായി ആചരിക്കാനൊരുങ്ങുകയാണെന്നും പൊതുജനഭനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുന്ന തരത്തില്‍ കശ്മീരില്‍ പ്രതിഷേധം നടക്കാന്‍ സാധ്യതയുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഒപ്പം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശ്രീനഗറില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 8 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം അത്യാവശ്യങ്ങള്‍ക്ക് മാത്രം ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ മെഹ്ബൂഹ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറുഖ് അബുദുള്ള അടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇവരില്‍ പലരുടെ ഇപ്പോഴും തടങ്കലില്‍ തന്നെ കഴിയുകയായിരുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications