കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ട് ആക്രമണത്തിന് ഒരാണ്ട്: സമാനതകളില്ലാതെ അഭിനന്ദന്‍ വര്‍ധമാന്‍!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ബാലക്കോട്ട് വ്യോമാക്രമണത്തിനൊപ്പം ഇന്ത്യന്‍ ജനത ചേര്‍ത്തു വെക്കുന്ന പേരാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റേത്. പുല്‍വാമ ഭീകരാക്രമണത്തിന് പ്രത്യാക്രമണമായി പാകിസ്താനിലെ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകര ക്യാമ്പിന് നേരെ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. നിരവധി കാരണങ്ങള്‍ കൊണ്ട് പ്രാധാന്യമേറിയ ഒരു ആക്രമണമായിരുന്നു പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയത്.

പുല്‍വാമ ആക്രമണത്തില്‍ ഇരുട്ടില്‍ തപ്പി എന്‍ഐഎ: സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ലപുല്‍വാമ ആക്രമണത്തില്‍ ഇരുട്ടില്‍ തപ്പി എന്‍ഐഎ: സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല

പുല്‍വാമയില്‍ 40 സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ഭീകര സംഘടനയ്ക്ക്കനത്ത തിരിച്ചടി നല്‍കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതേസമയം, നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട വ്യോമാക്രമണമായിരുന്നു ബാലക്കോട്ടില്‍ നടന്നത്. 1971ലെ ഇന്ത്യാ പാക് യുദ്ധത്തിന് ശേഷം നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തുന്ന വ്യോമാക്രമണം എന്നതാണ് മറ്റൊരു പ്രത്യേകത.

abhinandan-varthaman3-1

പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ടാം ദിവസം ഇന്ത്യ ബാലക്കോട്ടില്‍ തിരിച്ചടിച്ചു. ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്തുവെന്ന് ഇന്ത്യ അവകാശപ്പെട്ടപ്പോള്‍ കാട്ടിലെ കുറച്ച് മരങ്ങള്‍ മാത്രമാണ് നശിച്ചതെന്ന പാകിസ്ഥാന്‍ അറിയിച്ചു. ഓപ്പറേഷന്‍ ബന്ദര്‍ എന്ന പേരിലായിരുന്നു ബാലക്കോട്ടിലെ ആക്രമണം.

എന്നാല്‍ ബാലക്കോട്ട് ആക്രമണത്തിന്റെ ആശ്വാസം ഏറെ നേരം നീണ്ടുനിന്നില്ല. ഇന്ത്യയുടെ മിഗ് 21 വിമാനം പാകിസ്താന്‍ സൈന്യം വെടിവെച്ചിട്ടു. കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വ്യോമസേനയുടെ ആക്രമണം ചെറുക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് സേനയുടെ പിടിയിലായി. വെടിവെച്ചിട്ട വിമാനത്തില്‍ നിന്നും പാരച്യൂട്ട് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിനന്ദന്‍ പറന്നിറങ്ങിയത് പാക് അതിര്‍ത്തിക്കുള്ളില്‍ തന്നെയായിരുന്നു. ഇതോടെ പാതക് സൈന്യം സൈന്യം പിടികൂടി കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയിലുള്ള അഭിനന്ദന്റെ വീഡിയോ പുറത്തു വരികയും ചെയ്തു.

ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഇന്ത്യ യുദ്ധത്തടവുകാരെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ തൊട്ടടുത്ത ദിവസം അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇതുപ്രകാരം മാര്‍ച്ച് ഒന്നാം തിയതി വാഗാ അതിര്‍ത്തിയില്‍ വെച്ച് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിനന്ദന് വലിയ സ്വീകരണമാണ് ലഭിച്ചത്.

English summary
One year of Balakot air strike, Abhinanthan Vardhaman the real hero
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X