കൂലി കണ്ട് ചെന്നൈ തുറമുഖത്തെ കൂലി തൊഴിലാളികള്‍: പ്രത്യേക പ്രദർശനം ഒരുക്കി വണ്‍ ഇന്ത്യ
രജനീകാന്ത്-ലോകേഷ് ചിത്രം 'കൂലി' സമ്മിശ്ര പ്രേക്ഷക പ്രതികരണം നേടികൊണ്ട് തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാല് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 400 കോടിയിലേക്ക് അടുക്കുന്നു. വിശാഖപട്ടണം തുറമുഖത്തെ കൂലി തൊഴിലാളികളുടെ ജീവിതത്തില്‍ നിന്നും ആരംഭിക്കുന്ന പ്രമേയമുള്ള ചിത്രം കേരളത്തില്‍ നിന്നും മാത്രം 20 കോടിയിലേറെ കളക്ഷന്‍ നേടി കഴിഞ്ഞു. ഇതോടൊപ്പം തന്നെയാണ് സിനിമയിലെ പ്രാധിനിത്യത്തിന് അപ്പുറം യഥാർത്ഥ ജീവിതത്തിലെ നായകന്മാർക്കായി, കൂലി തൊഴിലാളികള്‍ക്കായി വണ്‍ഇന്ത്യ ഒരുക്കിയ പരിപാടിയും ശ്രദ്ധേയമായി മാറുന്നത്.
ചെന്നൈ തുറമുഖത്തെ 100 കൂലി തൊഴിലാളികള്‍ക്കായി വണ്‍ഇന്ത്യയുടെ നേതൃത്വത്തില്‍ കൂലിയുടെ പ്രത്യേക പ്രദശനം ഒരുക്കുകയായിരുന്നു. വണ്‍ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട 50 വയനാക്കാർക്കും ഇവരോടൊപ്പം ചിത്രം കാണാന്‍ അവസരം ലഭിച്ചു. 'ചെന്നൈ തുറമുഖത്ത് നിന്നും വെള്ളിത്തിരയിലേക്ക്' (From Chennai Harbour to the Big Screen) എന്ന് പേരിട്ട പരിപാടിയിലൂടെ സിനിമയിലെ കഥാപാത്രങ്ങള്‍ക്കും യഥാർത്ഥ ജീവിതത്തിലെ നായകന്മാർക്കും ഇടയില്‍ മാനസികാടുപ്പത്തിന്റെ ഒരു പാലം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു.

ദൈനംദിന ജീവിതത്തിൽ അചഞ്ചലമായ ധൈര്യവും സഹനശക്തിയും പ്രകടിപ്പിക്കുന്ന കൂലി തൊഴിലാളികള്‍ക്കുള്ള ആദരം കൂടിയായിരുന്നു പ്രത്യേക പ്രദർശനം. ഒരു ഓപ്പൺ മത്സരത്തിലൂടെയാണ് 50 വായനക്കാരെ ഈ പ്രത്യേക പ്രദർശനത്തിലേക്ക് തിരഞ്ഞെടുത്തത്. 'സ്‌ക്രീനിൽ പറയുന്ന കഥകളില്‍ മാത്രമല്ല, എല്ലാ ദിവസവും നിശബ്ദതയിൽ ജീവിക്കുന്ന കഥകളുടെയും ശക്തിയിലും വണ്‍ ഇന്ത്യ വിശ്വസിക്കുന്നു' പ്രത്യേക പ്രദർശനത്തെ വ്യക്തമാക്കിക്കൊണ്ട് വൺഇന്ത്യയുടെ സിഇഒ രാവണൻ എൻ പറഞ്ഞു.
'ചെന്നൈ തുറമുഖത്തെ കൂലി തൊഴിലാളികളേയും ഞങ്ങളുടെ വായനക്കാരെയും കൂലിയുടെ പ്രദർശനത്തിനായി ഒരുമിച്ച് കൊണ്ടുവന്നതിലൂടെ, സിനിമയുടെ മാന്ത്രികത ആഘോഷിക്കുന്നതിനൊപ്പം തന്നെ, യഥാർത്ഥ ജീവിതത്തിലെ നായകരുടെ ജീവിതവും അവരുടെ പോരാട്ട വീര്യവും വെളിച്ചത്ത് കൊണ്ടുവരാനും അവരെ ആദരിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. യഥാർത്ഥ ജീവിതങ്ങളെയും യഥാർത്ഥ പോരാട്ടങ്ങളെയും യഥാർത്ഥ ഭാരതത്തെയും ബഹുമാനിക്കുന്നതിനുള്ള ഞങ്ങളുടെ മാതൃകയാണ് ഇത്' രാവണൻ കൂട്ടിച്ചേർത്തു.

തൊഴിലാളികള്‍ക്കായുള്ള പ്രത്യേക പ്രദർശനത്തില്‍ തിയേറ്ററിൽ കയ്യടികൾ മാത്രമല്ല, ഹൃദയസ്പർശിയായ പ്രതികരണങ്ങളും, നന്ദിയും, ആഘോഷത്തിന്റെ പങ്കുവെപ്പുകളാലും നിറഞ്ഞു. പ്രധാന രംഗങ്ങളിലെ ആർപ്പുവിളികൾ മുതൽ അംഗീകാരത്തിന്റെ നിശ്ശബ്ദ നോട്ടങ്ങൾ വരെ, സിനിമയും ദൈനംദിന ജീവിതത്തിലെ നായകന്മാരും തമ്മിലുള്ള ആഴമായ വൈകാരിക ബന്ധത്തേയും ഈ പ്രദർശനം പ്രതിഫലിപ്പിച്ചു.
ഒരു സിനിമയുടെ പ്രകാശനം കേവലം പ്രചാരണത്തിനപ്പുറം ഒരു സാമൂഹിക മുന്നേറ്റമാക്കി മാറ്റാൻ കഴിയുമെന്ന് വൺഇന്ത്യ തെളിയിച്ചു. വിനോദവും സഹാനുഭൂതിയും, അംഗീകാരവും വ്യാപകമായ പ്രചാരവും, കഥപറച്ചിലും സാമൂഹിക സ്വാധീനവും ഒരുമിപ്പിക്കാമെന്ന് ഈ സവിശേഷമായ നടപടിയിലൂടെ വൺ ഇന്ത്യ കാണിച്ച് തരുന്നു. ഒരു സിനിമയുടെ ലോഞ്ച് എന്നത് വെറും പ്രമോഷനല്ല മറിച്ച് ആളുകൾ ഒരു കഥപോലെ ഓർക്കുന്ന ഒന്നായി അതനെ മാറ്റാൻ സാധിക്കും.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications